15 November 2025, Saturday

Related news

November 11, 2025
October 12, 2025
October 4, 2025
October 3, 2025
September 19, 2025
September 13, 2025
September 12, 2025
September 11, 2025
August 31, 2025
August 29, 2025

മൊബൈൽ ഫോണിനോടുള്ള ആസക്തി; കേരളത്തിൽ 3 വർഷത്തിനുള്ളിൽ മരിച്ചത് 19 കുട്ടികൾ

Janayugom Webdesk
തിരുവനന്തപുരം
November 27, 2024 1:31 pm

മൊബൈൽ ഫോണിനോടുള്ള അമിതാസക്തി മൂലം കേരളത്തിൽ കഴിഞ്ഞ 3 വർഷത്തിനുള്ളിൽ മരിച്ചത് 19 കുട്ടികളെന്ന് സർക്കാർ റിപ്പോർട്ട് . ഇക്കാലയളവിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ കുടുങ്ങിയ 22 കുട്ടികൾ മയക്കുമരുന്ന് ദുരുപയോഗത്തിനും ലൈംഗികാതിക്രമത്തിനും വിധേയരായതായി കണ്ടെത്തിയിട്ടുണ്ടെന്ന് ആഭ്യന്തര വകുപ്പ് തയ്യാറാക്കിയ സ്ഥിതിവിവരക്കണക്കുകൾ പറയുന്നു. 

ഇത്തരം കേസുകളിലെ ചെറിയൊരു ഭാഗം മാത്രമാണ് മുന്നിൽ വരുന്നതെന്നും ഡിജിറ്റൽ ആസക്തിയുടെ യഥാർത്ഥ ഇരകളുടെ എണ്ണം വളരെ കൂടുതലായിരിക്കുമെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു.തുടര്‍ച്ചയായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് മാതാപിതാക്കള്‍ ശാസിക്കുന്നതും കുട്ടികളെ ജീവനൊടുക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. 

മൂന്ന് വര്‍ഷത്തിനിടെ ഡിജിറ്റല്‍ മാധ്യമങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിച്ച 22 കുട്ടികളില്‍ മയക്കുമരുന്ന് ദുരുപയോഗം കണ്ടെത്തിയതായും ലൈംഗികാതിക്രമം കാണിച്ചതായും ആഭ്യന്തരവകുപ്പ് പുറത്തുവിട്ട രേഖകളില്‍ പറയുന്നു.മണിക്കൂറുകൾ നീളുന്ന ക്ലാസ്, ഓൺലൈൻ ട്യൂഷൻ ഇങ്ങനെ കോവിഡ് കാലത്ത് തുടങ്ങിയ ശീലങ്ങളിൽ പലതും കുട്ടികൾ പിന്തുടരുകയാണ് .ഓൺലൈൻ ഗെയിമുകളും സമൂഹ മാധ്യമങ്ങളും പിടിമുറുക്കിയതോടെ മൊബൈൽ ഫോണോ, കയ്യിലുള്ള മറ്റു ഡിജിറ്റൽ ഉപകരണങ്ങളോ പിരിഞ്ഞിരിക്കാൻ വയ്യാത്ത സാഹചര്യത്തിലാണ് കുട്ടികളിൽ പലരും ആസക്തിക്ക് ഇരയാകുന്നത്.

Kerala State - Students Savings Scheme

TOP NEWS

November 15, 2025
November 15, 2025
November 14, 2025
November 14, 2025
November 14, 2025
November 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.