Web Desk

December 13, 2019, 10:35 pm

മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ചു; രണ്ട് കുട്ടികള്‍ മരിച്ചു

Janayugom Online

റിയാദ്: മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ രണ്ട് കുട്ടികള്‍ മരിച്ചു. റിയാദിലെ ഒരു ഫ്ലാറ്റിലായിരുന്നു സംഭവം. പൊട്ടിത്തെറിയെ തുടര്‍ന്നുണ്ടായ അഗ്നിബാധയിലാണ് ഈജിപ്ഷ്യന്‍ കുടുംബത്തിലെ ഹന (11), സലീം (9) എന്നീ കുട്ടികള്‍ വെന്തുമരിച്ചത്.

മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ചാര്‍ജര്‍ പൊട്ടിത്തെറിച്ചാണ് മുറിയില്‍ തീപിടിച്ചത്. കഴിഞ്ഞ ദിവസം പകലായിരുന്നു സംഭവം. പിതാവ് ജോലിസ്ഥലത്തായിരുന്നു. താന്‍ ജോലിക്ക് പോകുമ്പാേള്‍ മക്കള്‍ ഉറങ്ങിക്കിടക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

പത്ത് മിനിറ്റിന് ശേഷം കെട്ടിട ഉടമ ഫോണില്‍ വിളിച്ച്‌ ഫ്ലാറ്റില്‍ തീപിടിത്തമുണ്ടായതായി അറിയിക്കുകയായിരുന്നു. സിവില്‍ ഡിഫന്‍സ് അഗ്നിശമന സേനയെത്തി തീയണച്ചപ്പോഴേയ്ക്കും കുട്ടികള്‍ മരണപ്പെട്ടിരുന്നു.