July 2, 2022 Saturday

Latest News

July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022

സ്മാർട്ട് ഫോൺ സ്ഥിരമായി ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അറിയാതെ പോകരുത് ഈ കാര്യങ്ങൾ

Janayugom Webdesk
January 5, 2020

ആധുനിക സമൂഹത്തിൽ മനുഷ്യന്റെ ജീവിത ചര്യകളിൽ അവിഭാജ്യഘടകമായി മാറിയിരിക്കുന്ന വസ്തുവാണ് സ്മാർട് ഫോണുകൾ. കാൾചെയ്യുക എന്നതിലുപരി വിവിധ ആവശ്യങ്ങൾ നിറവേറ്റആൻ നമുക്കിന്ന് മൊബൈൽ ഫോൺ മതി. പത്രം വായിക്കാൻ,ടി വികാണാൻ,ചാറ്റ് ചെയ്യാൻ,എന്തിനേറെ ടോർച്ചിന്റെ ഉപയോഗം വരെ നിറവേറ്റുന്നത് നമ്മുടെ മൊബൈൽ ഫെണുകളാണ്. എന്നാൽ മൊബൈൽഫോണിന്റെ ഉപയോഗം മൂലം റേഡിയേഷനിലുപരി എന്തെല്ലാം അസുഖങ്ങളാണ് നമ്മളെ ബാധിക്കുക എന്നതിനെ കുറിച്ച് ആരും അത്ര ബോധവാൻമാരല്ല. ജീവിത ശൈലി രോഗങ്ങളെ വർധിപ്പിക്കുന്നതിന് മൊബൈൽഫോൺ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

നമ്മുടെ ശരീരത്തിന് യാതോരുവിധ അനക്കവും സംഭവിക്കാതെ തുടരെ ഉള്ള ഇരിപ്പിലൂടെ ശരീരഭാരം കൂടുന്ന അവസ്ഥ ഉണ്ടാക്കാൻ മൊബൈൽഫോണിന്റെ തുടരെയുള്ള ഉപയോഗം വഴിവെക്കുന്നു. വ്യയാമമില്ലാതെ ശരീര്തതിന്റെ ഭാരം കൂടുന്നതിലൂടെ ഷുഗറിന്റെ അളവ് കൂടുന്നതിന് കാരണമാകുന്നു. അതോടൊപ്പം ഭക്ഷണം കഴിച്ച് കഴിഞ്ഞ ഉടൻ മൊബൈൽ ഫോൺ നോക്കി ഏറെ നേരം ഇരിക്കുന്നതിലൂടെ കൊളസ്ട്രോൾ കൂടുകയും ചെയ്യുന്നു. അതിലുപരിയായി ഫോണിലേക്ക് തലകുനിച്ച വെച്ച് ഏറെ നേരം നോക്കുന്നത് കഴുത്തിന് ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാകുന്നു. സാധരണ സർവായിക്കൽ സ്പോണ്ടിലോസിസ് എന്ന അസുഖം പ്രായമായവരിലാണ് കാണുന്നത് ഇപ്പോൾ അത് കുട്ടികളിലും കാണാറുണ്ട്. അത് മാത്രമല്ല ബാക്ക് പെയിൻ ഉണ്ടാകാനും കാരണമാകുന്നു. ജോയിൻസ് പെയിൻ പോലുള്ള ഒരുപാട് പ്രേശ്നങ്ങൾ വരികയും ചെയ്യും. ആരോഗ്യത്തെ നിലനിർത്താനുള്ള ശരാശരി ഉറക്കം പോലും‌ ഇല്ലാതെയാകുന്നു.

പത്രം വായന, ടി കാണൽ തുടങ്ങിയ ആവശ്യങ്ങൾക്കെല്ലാം കഴിവതും മൊബൈൽ ഫോണിനെ ആശ്രയിക്കാതിരിക്കുക എന്നതാണ് ഇത്തരം ജീവിതശൈലി രോഗങ്ങളിൽ നിന്നും രക്ഷനേടാൻ ഒരു പരിധിവരെ ചെയ്യേണ്ട്. അതോടൊപ്പം നമുക്ക് ഇഷ്ടപ്പെട്ട പരിപാടികൾ യൂട്യൂബിലോ സോഷ്യൽ മീഡിയയിലോ മണിക്കൂറുകളോളം ഒറ്റയിരിപ്പിന് ഇരുന്ന് കാണുന്ന ശീലം കഴിവതും ഒഴിവാക്കുക. ഫോണിൽ പരിപാടികൾ കാണുന്ന സമയം തന്നെ ചെറിയ ചെറിയ വ്യായാമങ്ങൾ ചെയ്യുന്നതിനും സമയം കണ്ടെത്തുകയും ചെയ്യണം. ഇത്തരത്തിൽ മറ്റ് ജോലികൾ ചെയ്യുന്നതിനൊപ്പം മൊബൈൽ ഫോൺ ഉപയോഗിക്കുക എന്ന ശീലമാണ് ഉണ്ടാക്കേണ്ടത്. അല്ലാതെ എല്ലാ പരിപാടികളും മാറ്റിവെച്ച് മൊബൈൽഫോണിൽ കൂടുതൽ സമയം ചെലവഴഇക്കുക എന്ന സ്വഭാവം മാറ്റിയാൽ നമ്മൾ അറഇയാതെ നമ്മളെ ബാധിക്കുന്ന അസുഖങ്ങൾ ഒരു പരിധിവരെ മാറിക്കിട്ടും.

 

you may also like this video

Eng­lish sum­ma­ry: mobile phone users should know this things

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.