തൃപ്പൂണിത്തുറ സംസ്കൃത ഹയർ സെക്കണ്ടറി സ്കൂളിലെ ഹൈസ്ക്കൂൾ യു.പി. വിഭാഗങ്ങളിൽ പഠിക്കുന്ന ഡിജിറ്റൽ സൗകര്യങ്ങളിലാത്ത വിദ്യാർത്ഥികൾക്കായി 1990,1994 ബാച്ചുകളിലെ പൂർവ്വവിദ്യാർത്ഥികൾ മൊബൈൽ ഫോണുകളും സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യകിറ്റുകളും പഠനോപകരണങ്ങളും നൽകി .
94 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ 6 മൊബൈൽ ഫോൺ നൽകിയപ്പോൾ 90 ബാച്ചിലെ വിദ്യാർത്ഥികൾ 2 മൊബൈൽ ഫോണുകളും 30 വിദ്യാർത്ഥികൾക്ക് ഭക്ഷ്യ ധാന്യ കിറ്റുകളും പഠനോപകരണങ്ങളുമാണ് വിതരണം ചെയ്തത്. ഇതിനായി ഒരു ലക്ഷത്തോളം വരുന്നതുക പൂർവ്വ വിദ്യാർത്ഥികൾ സ്കുളിന് വേണ്ടി ചിലവഴിച്ചു. ഹെഡ് മിസ്ട്രസ് സുധ ടീച്ചറുടെയും മറ്റ് അധ്യാപകരുടെയും നേതൃത്വത്തിൽ രക്ഷകർത്താക്കളെ സ്കൂളിൽ വരുത്തിയാണ് ഇവ വിതരണം നടത്തിയത്.
english summary;Mobile phones and study materials were distributed
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.