June 28, 2022 Tuesday

Latest News

June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022

സഞ്ചരിയ്ക്കുന്ന റേഷൻ കട: ആദിവാസി ഊരുകളിൽ റേഷൻ നേരിട്ടെത്തിച്ച് ഭക്ഷ്യവകുപ്പ്

By Janayugom Webdesk
August 16, 2020

ആദിവാസി ഊരുകളിൽ റേഷൻ നേരിട്ടെത്തിക്കുന്ന പദ്ധതിക്ക് നിലമ്പൂരിൽ തുടക്കമായി. കരുളായി പഞ്ചായത്തിലെ നെടുങ്കയം, മുണ്ടക്കടവ്, ചാലിയാർ പഞ്ചായത്തിലെ അമ്പുമല, മൂത്തേടം പഞ്ചായത്തിലെ ഉച്ചക്കുളം എന്നീ പ്രാക്തന ആദിവാസി മേഖലകളിലാണ് പദ്ധതിയ്ക്ക് ആദ്യഘട്ടത്തിൽ തുടക്കമിട്ടിട്ടുള്ളത്.

300ൽ പരം കുടുംബങ്ങൾക്ക് പ്രയോജനംചെയ്യും. ഈ കുടുംബങ്ങൾ മൂന്ന് മുതൽ 16 കിമി വരെ അതികഠിന കാട്ടുവഴികളിലൂടെ സഞ്ചരിച്ചായിരുന്നു നിലവിൽ റേഷൻ കടകളിൽ എത്തിക്കൊണ്ടിരുന്നത്. ഈ മാസം അഞ്ച് മുതൽ സഞ്ചരിയ്ക്കുന്ന റേഷൻ കടയ്ക്ക് പൊതുവിതരണ വകുപ്പ് തുടക്കമിട്ടത്. പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന ഭക്ഷ്യ- പൊതു വിതരണ ഉപഭോക്തൃ കാര്യ വകുപ്പു മന്ത്രി പി തിലോത്തമൻ ഓൺലൈനായി നിർവഹിയ്ക്കുകയായിരുന്നു.

കരുളായി പഞ്ചായത്ത് ഓഫീസിൽ വച്ച് കോവിഡ് 9 മാനദണ്ഡപ്രകാരം നടന്ന ചടങ്ങിൽ നിലമ്പൂർ എംഎൽഎ പി വി അൻവർ ഫ്ളാഗ് ഓഫും പഞ്ചായത്ത് പ്രസിഡന്റ് അസൈനാർ വിശാരിയിൽ ഭക്ഷ്യധാന്യ കൈമാറ്റവും നടത്തി. ഓഗസ്റ്റ് മാസ വിഹിത വിതരണം ഈ ഊരുകളിൽ പൂർത്തീകരിച്ചു. ഇതിനോടകം പദ്ധതിയ്ക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. ഇതിന്റെ വിജയത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ സ്ഥലങ്ങളിലേയ്ക്ക് വ്യാപിപ്പിയ്ക്കാനും വകുപ്പ് ലക്ഷ്യമിടുന്നുണ്ട്.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.