ലഖ്നൗ: മൊബൈൽ മോഷണം ആരോപിച്ച് യുവാവിനെ മർദ്ദിക്കുന്ന വീഡിയോയുമായി ബന്ധപ്പെട്ട് മൂന്ന് പൊലീസുകാരെ സസ്‌പെന്റ് ചെയ്തു. യുവാവിനെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വെെറലായതിനെത്തുടർന്നാണ് പൊലീസുകാരെ സസ്‌പെന്റ് ചെയ്ത് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. കോൺസ്റ്റബിൾമാരായ ചന്ദ്രമലേശ്വർ സിംഗ്, ലാൽ ബിഹാരി, ജിതേന്ദ്ര യാദവ് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്.
മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്ന പരാതിയെത്തുടർന്നാണ് സുമിത് ഗോസ്വാമി എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് മൂന്ന് കോൺസ്റ്റബിൾമാർ അയാളെ പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു. പൊലീസുകാർ ഗോസ്വാമിയെ മർദ്ദിക്കുന്ന വീഡിയോ അജ്ഞാതനായ ഒരാളാണ് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പൊലീസ് സൂപ്രണ്ട് ശ്രീപതി മിശ്ര സർക്കിൾ ഓഫീസർക്ക് ഉത്തരവിട്ടു.
English Summery: mobile theft case three cops suspended
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.