അനന്തു മാതിരംപള്ളില്‍

കൊല്ലം

June 02, 2020, 7:20 pm

മൊബൈൽ ടവർ നിർമ്മാണത്തെ ബിജെപിയും കോൺഗ്രസും എതിർത്തു, ഓൺലൈൻ ക്ലാസുകൾ വിദ്യാർത്ഥികൾക്ക്‌ നഷ്ടമാകുന്നു

Janayugom Online

കൊല്ലം ജില്ലയിലെ പടിഞ്ഞാറെ കല്ലട ഗ്രാമ പഞ്ചായത്തില്‍ ഇന്‍റര്‍നെറ്റിന് മതിയായ കവറേജ് ഇല്ലാതെ ഓണ്‍ലൈന്‍ ക്ളാസുകള്‍ ലഭിക്കാതെ വിദ്യാര്‍ത്ഥികള്‍ വലയുന്നു. സംസ്ഥാന സര്‍ക്കാര്‍ സിലബസ് പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ ക്ളാസ് ആരംഭിക്കുകയും സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍ സൂം,ഗൂഗിള്‍ മീറ്റ് തുടങ്ങിയ ആപ് ഉപയോഗിച്ച് ക്ളാസ് തുടങ്ങുകയും ചെയ്തതോടെയാണ് കുട്ടികള്‍ വെട്ടിലായത്. പഞ്ചായത്തില്‍ ഒരിടത്തും മതിയായ ഇന്‍റര്‍നെറ്റ് കവറേജ് ലഭിക്കാത്തതാണ് ഇത്തരം ക്ളാസുകള്‍ നഷ്ടപ്പെടാന്‍ ഇടയാക്കുന്നത്. വിവിധ പി.എസ്.സി കോച്ചിംഗ് സെന്‍ററുകളും ഗൂഗിള്‍ മീറ്റ് ഉപയോഗിച്ച് ക്ളാസുകള്‍ നടത്തുന്നുണ്ട്. എന്നാല്‍ അവയില്‍ പങ്ക് ചേരാന്‍ പഞ്ചായത്തിലെ വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും സാധിക്കുന്നില്ല.

ഇതോടെയാണ് മൂന്നുവര്‍ഷം മുമ്പ് കെട്ടടങ്ങിയ മൊബൈല്‍ ടവര്‍ വിവാദം വീണ്ടും സജീവമായിരിക്കുന്നത്. മൂന്നു വര്‍ഷം മുമ്പ് പഞ്ചായത്ത് പ്രസിഡന്‍റ് ആയിരുന്ന എസ്. മഞ്ചുവിന്‍െറ ഇടപെടലിലൂടെ പടിഞ്ഞാറെ കല്ലടയില്‍ മൊബൈല്‍ ടവര്‍ സ്ഥാപിച്ച് കവറേജ് ഇല്ലാത്ത പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചതാണ്. എന്നാല്‍ അന്ന് അതിന് വിലങ്ങുതടിയായി നിന്നത് കോണ്‍ഗ്രസും ബിജെപിയുമാണ്. കോണ്‍ഗ്രസ്,ബിജെപ്പി നേതൃത്തത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കുകയും ക്യാന്‍സര്‍ അടക്കമുള്ള മാരക രോഗങ്ങള്‍ ടവര്‍ റേഡിയേഷന്‍ മൂലം ഉണ്ടാകുമെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ടവര്‍ വരാതിരിക്കാന്‍ സമരം സംഘടിപ്പിക്കുകയായിരുന്നു രണ്ട് പാര്‍ട്ടികളുടെയും നേതാക്കള്‍ ചെയ്തത്.

ഇത് മൂലം സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം പോലും താറുമാറിലായിരിക്കുകയാണ്. ഗ്രാമപഞ്ചായത്ത് ഓഫിസിനുള്ളില്‍ ഇന്‍റര്‍നെറ്റ് മൊബൈല്‍ സേവനകള്‍ ലഭ്യമല്ലാത്തത് മൂലം ഗ്രാമപഞ്ചായത്ത് ഓഫീസിലെ ദൈനംദിന പ്രവര്‍ത്തനങ്ങളെ പോലും ബാധിച്ചിരിക്കുകയാണ് ഇതിനൊരു മാറ്റം വേണമെന്നും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സ.ഇ സുധീര്‍ അഭിപ്രായപെട്ടു നാടിന്‍െറ വികസനത്തെ പിന്നോട്ടടിക്കുകയും ജനങ്ങളെ വഞ്ചിക്കുകയും ചെയ്ത രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങളോട് മാപ്പ് പറഞ്ഞ് തെറ്റ് തിരുത്തണമെന്ന് എഐവൈഎഫ് മേഖലാ കമ്മിറ്റി സെക്രട്ടറി രമേഷ് കല്ലട ആവശ്യപെട്ടു

ലോകാരോഗ്യ സംഘടനയുടെ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ടെലികോം വകുപ്പ് ഈ വിഷയത്തിൽ സ്ഥിരീകരണം നടത്തിയിരുന്നു.
മൊബൈൽ ടവർ സിഗ്നലുകളിൽ നിന്ന് യായൊരുവിധ ആരോഗ്യ പ്രശ്നങ്ങളും ജനങ്ങള്‍ക്ക് ഉണ്ടാവുന്നില്ലെന്നും കുപ്രചരണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നുമാണ് ടെലികോം വകുപ്പിന്‍റെ പ്രസ്ഥാവനയില്‍ പറയുന്നത്.

ENGLISH SUMMARY: mobile tow­er pro­hi­bi­tion caus­es prob­lem in online classes
You may also like this video