Web Desk

മുംബൈ

April 02, 2021, 12:27 pm

മൊബിക്വിക്ക് പേമെന്‍റ് ആപ്പ് വിവര ചോര്‍ച്ച: അന്വേഷണത്തിന് ഉത്തരവിട്ട് ആര്‍ബിഐ

Janayugom Online

മൊബിക്വിക്കില്‍ നിന്ന് 110 ദശലക്ഷം ആളുകളുടെ പേരുവിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം നടത്താന്‍ റിസര്‍വ് ബാങ്ക്. മൊബൈല്‍ പേമെന്റ് ആപ്പായ മൊബിക്വിക്കില്‍ ഇന്ത്യയിലെ ബജാജ് ഫിനാന്‍സ്, സെക്യൂയോ ക്യാപിറ്റല്‍ എന്നിവരുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സംവിധാനമാണുള്ളത്. നിലവില്‍ ഡാറ്റ ബോസ് ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ധാരാളം ആരോപണങ്ങളാണ് ഉയരുന്നത്. ഇത് കൂടി കണക്കിലെടുത്താണ് ആര്‍ബിഐ അന്വേഷണം. കമ്പനി ഗുരുതരമായ സുരക്ഷാവിഴ്ചയിലും കാര്യമാക്കിയില്ലെന്നും ആരോപണങ്ങളുണ്ട്. ഈ നടപടിയില്‍ ആര്‍ബിഐ അസ്വസ്തമാണ് എന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്തു. 

വിവരചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്ത സ്ഥാപനത്തിനെതിരെ സൈബര്‍ സുരക്ഷ സ്ഥാപനത്തിനെതിരെ നിയമനടപടിയെടുക്കാന്‍ പോവുകയാണ് മൊബിക്വിക്ക് എന്നും റിപ്പോര്‍ട്ടുകളുണ്ട്. ക്രഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ന്നതായി നിരവധി ഉപയോക്താക്കളാണ് പരാതിപ്പെട്ടത്. എന്നാല്‍ കമ്പനി ഇതെല്ലാം നിഷേധിക്കുകയായിരുന്നു. പുറത്തുനിന്നുള്ള ഓഡിറ്ററെവച്ച് അന്വേഷണം നടത്താനും ഫോറന്‍സിക്ക് ഓഡിറ്റിംഗ് നടത്താനും മൊബിക്വിക്കിന് ആര്‍ബിഐ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ഗുരുതരമായ പിഴവ് കണ്ടെത്തുകയാണെങ്കില്‍ മൊബിക്വിക്കിന് വിലയ പിഴ നല്‍കേണ്ടിവരും.

ENGLISH SUMMARY:MobiQuick Pay­ment App infor­ma­tion leak: RBI orders probe
You may also like this video