October 2, 2022 Sunday

Related news

February 15, 2022
November 28, 2021
October 11, 2021
August 22, 2021
June 28, 2021
June 23, 2021
June 14, 2021
June 13, 2021
April 12, 2021
October 2, 2020

മന്ത്രവാദിയെന്ന് ആരോപിച്ച് അസമില്‍ രണ്ട് പേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

Janayugom Webdesk
അസം
October 2, 2020 11:08 am

മന്ത്രവാദികളെന്ന് ആരോപിച്ച് അസമിൽ രണ്ടു പേരെ ആൾക്കുട്ടം ആക്രമിച്ചു കൊന്നു. ബുധനാഴ്ച രാത്രിയോടെ ദോക്മോക പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള റൊഹിമാപൂരിലാണ് സംഭവം നടന്നത്. കേസുമായി ബന്ധപ്പെട്ട് രണ്ടു പേരുടെ മൃതദേഹ അവശിഷ്ടങ്ങൾ പൊലീസ് കണ്ടെടുത്തു. കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് പറയുന്നത് ഇങ്ങനെ…

രോഗം ബാധിച്ച് കുഴഞ്ഞുവീണ സ്ത്രീ ഗുവാഹത്തിയിൽ ചികിത്സയിലിരിക്കെ ദിവസങ്ങൾക്ക് മുമ്പ് മരിച്ചിരുന്നു. ഇവരുടെ മരണാനന്തര ചടങ്ങുകൾ ബുധനാഴ്ച ഗ്രാമത്തിൽ നടക്കുന്നതിനിടെ 50 കാരിയായ രമാവതി എന്ന സ്ത്രീ ‘അസാധാരണമായ’ രീതിയിൽ പെരുമാറാൻ തുടങ്ങിയെന്ന് ഗ്രാമവാസികൾ ആരോപിച്ചു. ചെറുകിട കർഷകരും ദിവസവേതനക്കാരുമായ ആദിവാസികൾ താമസിക്കുന്ന ഗ്രാമമാണ് റോഹിമാപൂർ. രമാവദി മന്ത്രവാദിയാണെന്ന് ചില ഗ്രാമവാസികൾ ആരോപിച്ചു.

ഇതോടെ ഗ്രാമത്തിലെ സമാന്തര കോടതി ഇവരെ കുറ്റക്കാരിയായി വിധിച്ചു. തുടർന്ന് ആൾക്കൂട്ടം ഇവരെ മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കാൻ തുടങ്ങി. ഒപ്പം ഇത് തടയാൻ ശ്രമിച്ച വിദ്യാഭ്യാസമ്പന്നനായ 28 കാരനെയമ മന്ത്രാവാദിയെന്ന് ആരോപിച്ച് ആൾക്കൂട്ടം ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇരുവരെയും ആക്രമിച്ചുകൊന്ന് മൃതദേഹം കുന്നിച്ചെരുവിലിട്ട് സംസ്കരിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തുവെന്നും കൂടുതൽ പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.