അഗര്‍ത്തല: കന്നുകാലികളെ മോഷ്ടിച്ചെന്നാരോപിച്ച് ത്രിപുരയിലെ സിപാഹിജാല ജില്ലയില്‍ യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ഇന്ത്യ‑ബംഗ്ലാദേശ് അതിര്‍ത്തിയ്ക്കു സമീപമുള്ള ഗൊരുര്‍ബന്ദിലാണ് മതിന് മിയയെ (29) രണ്ടു പശുക്കളുമായി ഞായറാഴ്ച വെളുപ്പിന് ഗ്രാമവാസികള്‍ പിടികൂടിയത്.
മോഷ്ടിച്ചെന്നാരോപിച്ച് ജനക്കൂട്ടം ഇയാളെ ക്രൂരമായി മര്‍ദിച്ചു. മേലാഘറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മതിന് മരിച്ചുവെന്ന് സോനാമുര സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ സൗവിക് ദേ പറഞ്ഞു.
മതിന്റെ അച്ഛന് ഷഫീഖ് മിയയുടെ പരാതിയനുസരിച്ച് രണ്ടാളുടെ പേരില്‍ കൊലക്കുറ്റത്തിന് കേസെടുത്തു. തപന്‍ ഭൗമിക് എന്നയാളുടെ പരാതിയിന്മേല് പശുക്കള്‍ മോഷണംപോയതിന് മറ്റൊരുകേസും രജിസ്റ്റര്‍ചെയ്തിട്ടുണ്ട്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.