കോവിഡ് കാലത്ത് വീടിനുള്ളിൽ വെറുതെ അടച്ചിരിക്കാതെ മാതൃകാപരമായ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ് ഉദയനഗർ കോളനിയിലെ യുവാക്കൾ. ലോക്ഡൗൺ തുടങ്ങിയ ദിവസം മുതൽ ഉദയനഗർ കോൺവെന്റിലെ സിസ്റ്റർമാർക്കൊപ്പം സാമൂഹ്യ സേവനത്തിൽ സജ്ജീവമാണിവര്. നഗരത്തിലെ വിവിധ കോളനികൾ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനം.
ഉദയനഗർ കോൺവെന്റിലെ മദർ സുപ്പീരിയർ സിസ്റ്റർ അനീഷ്യയുടെയും സിസ്റ്റർ അഞ്ജലിയുടേയും യുവജനസംഘടനാ പ്രവർത്തകൻ പി ബി ഷൻഹയുടേയും നേത്യത്വത്തിൽ സിസ്റ്റർമാരും യുവാക്കളും അടങ്ങുന്ന സംഘം പി ആൻഡ് ടി കോളനി, ഉദയ കോളനി, കമ്മട്ടിപ്പാടം, കല്ലുങ്കൽ കോളനി, കെഎസ്ആർടിസി പരിസര പ്രദേശം, കതൃക്കടവ് കോളനി, പുല്ലേപ്പടി കോളനി, ആനാം തുരുത്ത് കോളനി, റെയിൽവേ പുറംപോക്ക്, വെച്ചൂച്ചിറ കോളനി, കോയിത്തറ കോളനി, സൂര്യ ലൈൻ കോളനി, റെയിൽവേ കോളനി, ജേർണലിസ്റ്റ് കോളനി, എന്നിവിടങ്ങളിൽ പലവ്യഞ്ജനങ്ങളും പച്ചക്കറികളും അടങ്ങുന്ന കിറ്റുകൾ വിതരണം ചെയ്തു വരികയാണ്.
എല്ലാ ദിവസങ്ങളിലും ഭക്ഷണ പൊതികളും കൂടാതെ അത്യാവശ്യ മരുന്നുകളും ഇവർ ആവശ്യക്കാർക്ക് എത്തിച്ചു വരുന്നു. ഷാൻ പുതുപ്പറമ്പിൽ, സുമേഷ് പി കെ ടി ( സുപ്രിയ വെജിറ്റബിൾസ് ), ഉദയനഗർ കോൺവന്റിലെ മദർ സുപ്പീരിയർ സിസ്റ്റർ അനീഷ, സിസ്റ്റർ അഞ്ജലി, എറണാകുളം ശാലെം മാർത്തോമ പള്ളിയിലെ റവ. ജെയിംസ് എം കോശി, റവ. ജിനു ജോൺ, ബ്ലെസ്സി മാത്യു, വിവിധ സംഘടനകൾ എന്നിവരാണ് ഇവർക്ക് അവശ്യമായ സാധനങ്ങളും സഹായങ്ങളും നൽകുന്നത്.
ഷബീബ് ബഷീർ, ഗിരീഷ് കമ്മട്ടിപ്പാടം, അനീഷ് സി കെ, അരുൺ പി എസ്, ജെയിംസ് ടി ജി, എം എംഎ സലാം, മുരുഗൻ കെ ആർ, മുഹമ്മദ് ബാബു എന്നിവരാണ് സന്നദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. റമദാൻ വ്രതാരംഭത്തോടെ ആവശ്യമുള്ള കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റുകളും ഇവർ നൽകിവരുന്നു. ലോക്ഡൗൺ പ്രതിസന്ധി മാറുന്നത് വരെ അർഹരായവർക്ക് ഭക്ഷണം നൽകുവാനാണ് കൂട്ടായ്മയുടെ തീരുമാനം. 8281063290, 9946640951 എന്നീ നമ്പറുകളിൽ ഇവർ വിളിപ്പുറത്തുണ്ടാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.