August 7, 2022 Sunday

ഇടുക്കിയിലെ ലഹരിപ്പാർട്ടിയിൽനിന്ന് അറസ്റ്റിലായവരിൽ മോഡലും; സിനിമകളിലും സാന്നിധ്യം

Janayugom Webdesk
കൊച്ചി
December 23, 2020 10:52 am

ഇടുക്കിയിലെ ലഹരിപ്പാർട്ടിയിൽനിന്ന് അറസ്റ്റിലായവരിൽ മോഡലും. തൃപ്പൂണിത്തുറക്കാരിയായ മോഡൽ ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മാതാപിതാക്കൾ ബംഗാളുകാരാണ്. മോഡൽ ജനിച്ചതും വളർന്നതും കൊച്ചിയിൽ. ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
വാഗമണ്ണിന് സമാനമായി ഇതേസംഘം മൂന്നാറിലും കൊച്ചിയിലും ലഹരിപ്പാർട്ടി നടത്തി. പാർട്ടി നടത്തിയത് വാഗമണ്ണിലെ അതേ സംഘം തന്നെയാണ്. മൂന്നു പേരുടെ പിറന്നാൾ ആഘോഷത്തിനാണ് വാഗമണ്ണിൽ പാർട്ടി സംഘടിപ്പിച്ചത്. ചെലവും ഇവരുടെ വകയായിരുന്നു.
അതേസമയം, അറസ്റ്റിൽ അല്ലാത്ത 49 പേരെ മാതാപിതാക്കളെ വിളിച്ചുവരുത്തി വിട്ടയച്ചു. ഡിഐജി നേരിട്ട് രക്ഷകർത്താക്കളുമായി സംസാരിച്ചു.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.