പ്രളയം തൂത്തുമാറ്റുന്ന ഗുരുമാർഗം

Web Desk
Posted on August 28, 2018, 9:23 pm
കെ.ലളിത കുമാരി ,
D E O, തിരുവനന്തപുരം
തിരു: പാണ്ടനാട്, തിരുവണ്ടൂർ, മാന്നാർ പഞ്ചായത്തുകളിലെ മുപ്പതോളം സർക്കാർ — പൊതു മേഖല സ്‌കൂളുകൾ വൃത്തിയാക്കി തിരുവനന്തപുരത്തു നിന്നുള്ള അധ്യാപകർ പ്രദേശത്തിന്റെ ഹൃദയത്തിൽ സ്ഥാനം പിടിച്ചു.
school cleaning by teachers in paavukara,upper kuttanad

school clean­ing by teach­ers in paavukara,upper kut­tanad

  ഓണാവധിയും പ്രളയവും കഴിഞ്ഞുള്ള സ്‌കൂൾ തുറക്കലിന് ഇന്ന് സൗകര്യം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരമാവധി സ്‌കൂളുകൾ ശുചീകരിച്ചു സജ്ജമാക്കാൻ വേണ്ടി കഴിഞ്ഞ രണ്ടു ദിവസമായി അവധി ഒഴിവാക്കി കൊണ്ട് അഞ്ഞൂറോളം അധ്യാപകരും തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരും ഇരുപതോളം സംഘങ്ങളായി വിവിധ സ്‌കൂൾ ബസ്സുകളിൽ പ്രളയ ബാധിത പ്രദേശങ്ങളിലെ സ്‌കൂളുകളിൽ എത്തിയത് .….പമ്പ് സെറ്റ് , ജനറേറ്റർ, അർവാന, മൺവെട്ടി, കുട്ട, ചൂൽ, കയ്യുറകൾ, ബ്ലീച്ചിങ് പൊടികൾ, ഓസ്, ഗം ബൂട്ട്, മാസ്‌ക് തുടങ്ങി നിരവധി പണി ആയുധങ്ങളുമായാണ് ഓരോ സംഘവും പോയത് ..
ഒരു മാസമായി മഴ കാരണം അടഞ്ഞു കിടക്കുകയായിരുന്നു ഭൂരിഭാഗം സ്‌കൂളുകളും ..
school cleaning by teachers paavukara upper kuttanad

school clean­ing by teach­ers paavukara upper kut­tanad

  പല സ്‌കൂളുകളിലും അഞ്ചടിയോളം വെള്ളം നിറഞ്ഞതിനാൽ കമ്പ്യൂട്ടറുകൾ, ലാപ് ടോപ്പുകൾ, ലൈബ്രറി പുസ്തകങ്ങൾ, സ്‌കൂൾ രേഖകൾ എന്നിവയൊക്കെ നശിച്ച കാഴ്ചകൾ ശുചീകരണത്തിന് എത്തിയ അധ്യാപക സംഘങ്ങളെയും ഏറെ സങ്കടപ്പെടുത്തിയിരുന്നു …ചെളി നിറഞ്ഞ ക്ലാസ് മുറികൾ ..പല സ്‌കൂളുകളിലെയും സ്റ്റോർ മുറികളിൽ സവാളയും ഉരുളക്കിഴങ്ങും അഴുകി നാറിയ വെള്ളം കെട്ടിക്കിടന്നു …ബാത്റൂമുകളും കിണറുകളും ഒക്കെ മലിന ജലത്താലും ചെളിയാലും മുങ്ങിക്കിടന്നു ..
   pandanad school records put to drypan­danad school records put to dryപാണ്ടനാട് സ്വാമി വിവേകാനന്ദൻ ഹയർ സെക്കണ്ടറി: വെള്ളപ്പൊക്കം ഏറ്റവും അധികം ബാധിച്ച പ്രദേശത്തെ സ്‌കൂൾ. എല്ലാ കമ്പ്യൂട്ടറുകളും നശിച്ചു …പുസ്തകങ്ങൾ നശിക്കാത്തവ വെയിലത്തിട്ടിരിക്കുന്ന ദയനീയ കാഴ്ച …
school cleanes by teachers pavukkara, upper kuttanad

ഇപ്പോൾ സ്കൂൾ നീറ്റ് ആയി  pavukkara, upper kut­tanad

സ്‌കൂൾ ഗ്രൗണ്ടും പരിസരങ്ങളും പൂന്തോട്ടവും ഒക്കെ ശരിയാക്കാൻ ഇനിയും ഒരു മാസം എങ്കിലും വേണ്ടി വരും …സ്‌കൂളിൽ കഴിഞ്ഞ ഒരു ആഴ്ചയായി തിരുവനന്തപുരത്തു നിന്ന് തന്നെയുള്ള മുന്നൂറോളം സി പി ഐ എം പ്രവർത്തകർ ശുചീകരണ പ്രവർത്തനത്തിലാണ് ..അവിടെ തന്നെ ഭക്ഷണം തയ്യാറാക്കിയാണ് അവർ പ്രവർത്തിക്കുന്നത് …
തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഷീല , ജില്ലാ വിദ്യാഭ്യാസ ഓഫീസർ ലളിതകുമാരി ‚തിരുവനന്തപുരം സൗത്ത് എ.ഇ.ഓ ശൈലജ ബായി , ജില്ലാ പ്രൊജക്റ്റ്‌ ഓഫീസർ ശ്രീകുമാർ , പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ  ജില്ലാ കോ-ഓർഡിനേറ്റർ ജാവേദ്, തിരുവനന്തപുരം ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലെ എ.എ.ആയ മൃദുല എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയിലെ വിവിധ സ്‌കൂളുകളിലെ ഹെഡ്മാസ്റ്റർമാർ ‚അധ്യാപകർ ‚ഓഫീസ് ജീവനക്കാർ എന്നിവർ ശുചീകരണത്തിനായി എത്തിയത്.
കൂടാതെ ജില്ലയിലെ 12 ബി.പി.ഓ.മാരുടെ നേതൃത്വത്തിൽ ബി.ആർ.സി.കളിൽ നിന്നുള്ള അധ്യാപകപരിശീലകരുടെ സംഘങ്ങളും രണ്ടു ദിവസങ്ങളിലായി ശുചീകരണത്തിൽ പങ്കെടുത്തു.