September 29, 2022 Thursday

തടിയെ കൂസാതെ മോഡലിങ്ങിൽ ഒരുമിടുക്കി

പൊന്ന്യം കൃഷ്ണൻ
September 27, 2020 2:30 am

പൊന്ന്യം കൃഷ്ണൻ

ടിയെ കൂസാതെ മോഡലിങ്ങിൽ തീര്‍ത്ഥ. ഒരിക്കൽ തടി കൂടുതലാണെന്ന് പറഞ്ഞ് അവസരം നിഷേധിക്കപ്പെട്ട തലശ്ശേരി പുല്ലമ്പിൽ റോഡിലെ യുവ സെെക്കോളജിസ്റ്റ് കൂടിയായ തീർഥ അനിൽകുമാർ.

തടി കൂടിയതു കൊണ്ട് മോഡലിംഗ് രംഗത്തേക്ക് വരാൻ മടിക്കുന്നവർക്ക് പ്രചോദനമാണ് തീര്‍ത്ഥ. എറണാകുളത്ത് എജുക്കേഷൻ കൺസൽട്ടന്റായി പ്രവർത്തിക്കുമ്പോഴാണ് മോഡലിംഗ് ആകണമെന്ന ആഗ്രഹം മനസ്സിൽ മൊട്ടിട്ടത്. അവിടെ ലേഡീസ് ഹോസ്റ്റലിലായിരുന്നു താമസം കൂട്ടുകാരികൾ പിന്തുണച്ചതോടെ ഈ ആഗ്രഹം സഫലീകരിക്കാനുള്ള ശ്രമമായി. പല ഏജൻസികളെയും സമീപിച്ചു. പക്ഷെ എല്ലാവരും പറഞ്ഞത്, ‘ഈ തടിവെച്ച് എങ്ങനെയാ… താൻ മെലിഞ്ഞിട്ട് വാ… അപ്പോൾ നോക്കാം.’ മോഡലിംഗ് സ്വപ്നങ്ങളെ പല ഫോട്ടോഗ്രാഫർമാരും തല്ലിക്കെടുത്തിയത് ഈ ഒറ്റ വാചകത്തിലൂടെയായിരുന്നു.

തടി ഒരു പ്രശ്നമല്ലെന്ന് പ്രഖ്യാപിച്ച് പിന്തുണക്കാൻ സുഹൃത്തുക്കൾ എത്തിയതോടെ അവസരങ്ങൾ ലഭിച്ചു തുടങ്ങി ഇൻസ്റ്റഗ്രാമിൽ പിക്ക് ഇട്ടതോടെ കൂടുതൽ പേർ അറിയാൻ ഇടയായി. ഫാഷൻ കേരള, കൃതി മീഡിയ തുടങ്ങിയ പേജസുകളിൽ ഫോട്ടോയെത്തി. ഇൻസ്റ്റഗ്രാമിലും തീർത്ഥക്ക് ഇന്ന് നിരവധി ഫോളോവേഴ്സ് ഉണ്ട്. പലരുടെയും പരിഹാസങ്ങൾ ചുരുങ്ങിയ കാലം കൊണ്ട് ഏറ്റുവാങ്ങേണ്ടി വന്ന തീർഥയ്ക്ക് ഇപ്പോൾ ഫോട്ടോ ഷൂട്ടിന്റെയും പരസ്യ ചിത്രങ്ങളുടെയും തിരക്കാണ്.

അഞ്ചാം പാതിര, മാഹി തുടങ്ങിയ സിനിമകളിലും ചെറിയ വേഷങ്ങൾ ചെയ്തു. ഷോർട്ട് ഫിലിമുകളിലും ധാരാളം വാഗ്ദാനങ്ങൾ ഈ കലാകാരിയെ തേടിയെത്തുന്നുണ്ട്. ഓൺലെെൻ ചാനലുകളിൽ ആങ്കറായും തിളങ്ങി. മോഡലിംഗ് കരിയറാക്കണമെന്നാണ് തീർഥ അനിൽകുമാറിന്റെ ആഗ്രഹം. എംഎസ്ഡബ്യൂ വിഷയത്തിൽ അഞ്ചാം റാങ്കായിരുന്നു. തലശേരിയിൽ പീസ് ഹബ് എൻജിഒയിൽ സെെക്കോളജിസ്റ്റ് പരിശീലകയാണ്. പുല്ലമ്പിലെ ചന്ദ്രകാന്തത്തിൽ പരേതനായ അനിൽ കുമാറിന്റെയും, ജിജയുടെയും മകളാണ് തീർത്ഥ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.