Web Desk

ജനീവ

May 01, 2021, 10:11 pm

മൊഡേണ കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി

Janayugom Online

മൊഡേണ കോവിഡ്​ വാക്​സി​ന്റെ അടിയന്തര ഉപയോഗത്തിന്​ ലോകോരോഗ്യസംഘടന അനുമതി നൽകി വെള്ളിയാഴ്​ചയാണ്​ ഇതുസംബന്ധിച്ച അനുമതി നൽകിയത്.

മൊഡേണയുടെ കോവിഡ്​ വാക്​സിൻ 94.1 ശതമാനം ഫലപ്രദമാണെന്ന്​ പരിശോധനകളിൽ വ്യക്​തമായതായി ലോകാരോഗ്യ സംഘടന പറഞ്ഞു. ​ യുഎസ്​ ഫുഡ്​ ആന്റ് ഡ്രഗ്​ അഡ്​മിനിസ്​ട്രേഷൻ 2020 ഡിസംബർ 18ന്​ വാക്​സിന്​ അംഗീകാരം നൽകിയിരുന്നു. 2020 ജനുവരി ആറിന്​ യുറോപ്യൻ യൂണിയനും വാക്​സിന്​ അനുമതി നൽകി.

ഫൈസർ, അസ്​ട്ര സെനക, ജോൺസൺ & ജോൺസൺ, സിറം ഇന്‍സ്റ്റിറ്യൂട്ട് ഓഫ് ഇന്ത്യ വാക്​സിനുകൾക്കാണ്​ ഇതിന്​ മുമ്പ്​ ലോകാരോഗ്യസംഘടന അനുമതി നൽകിയത്​. 2022നുള്ളിൽ മൂന്ന് ബില്യൺ കോവിഡ്​ വാക്​സിൻ നിർമ്മിക്കാൻ കഴിയുമെന്നാണ്​ മൊഡേണയുടെ അവകാശവാദം.

Eng­lish sum­ma­ry; mod­er­na vac­cine lat­est updation

You may also like this video;