June 26, 2022 Sunday

Latest News

June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022

ന​രേ​ന്ദ്രമോ​ഡിയെ പ​രി​ഹ​സി​ച്ച ഉദ്യോഗസ്ഥനെ തരംതാഴ്ത്തി

By Janayugom Webdesk
February 13, 2020

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്രമോ​ഡിയെ പ​രി​ഹ​സി​ച്ച് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പോ​സ്റ്റി​ട്ട രാ​ജ്യ​സ​ഭ സു​ര​ക്ഷ വി​ഭാ​ഗ​ത്തി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​നെ ത​രം​താ​ഴ്ത്തിയതായി റിപ്പോര്‍ട്ട്.പാ​ര്‍​ല​മെന്‍റ് സെ​ക്യൂ​രി​റ്റി വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റാ​യി​രു​ന്ന ഉ​റു​ജു​ള്‍ ഹ​സ​നെ​യാ​ണ് 5 വ​ര്‍​ഷ​ത്തേ​ക്ക് ലോ ​ഗ്രേ​ഡ് സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​റാ​യി ത​രം താ​ഴ്ത്തി​യ​ത്. കൂടാതെ, അ​ഞ്ചു വ​ര്‍​ഷ​ത്തി​ന് ശേ​ഷം ഉ​റു​ജു​ളി​ന് മു​ന്‍ ത​സ്തി​ക​യി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​ക്കാ​ല​യ​ള​വി​ലെ ആ​നൂ​കൂ​ല്യ​ങ്ങ​ളി​ലും വെ​ട്ടി​ച്ചു​രു​ക്ക​ല്‍ ഉ​ണ്ടാ​കും. 2018 മു​ത​ല്‍ ഉ​റു​ജു​ള്‍ ഹ​സ​ന്‍ സ​സ്‌​പെ​ന്‍​ഷ​നി​ലാ​യി​രു​ന്നു.
ആ​ഭ്യ​ന്ത​ര സ​മി​തി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷം രാ​ജ്യ​സ​ഭാ അദ്ധ്യക്ഷന്‍ എം വെ​ങ്ക​യ്യ നാ​യി​ഡു​വാ​ണ് ഉ​ദ്യോ​ഗ​സ്ഥ​നെ ത​രം​താ​ഴ്ത്തി​ക്കൊ​ണ്ടു​ള്ള തീ​രു​മാ​ന​ത്തി​ന് അം​ഗീ​കാ​രം ന​ല്‍​കി​യ​ത്.

രാ​ഷ്ട്രീ​യ നി​ഷ്പ​ക്ഷ​ത പാ​ലി​ക്കാ​തെ പ​ല ത​വ​ണ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പോ​സ്റ്റു​ക​ളി​ട്ടു എ​ന്നാ​ണ് ഉ​ത്ത​ര​വി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. കേ​ന്ദ്ര സി​വി​ല്‍ സ​ര്‍​വീ​സ് പെ​രു​മാ​റ്റ​ച്ച​ട്ട​ത്തിന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി​യെ​ടു​ത്തി​രി​ക്കു​ന്ന​ത്.പ്ര​ധാ​ന​മ​ന്ത്രി​യെ​യും കേ​ന്ദ്ര​മ​ന്ത്രി​മാ​രെ​യും മു​ഖ്യ​മ​ന്ത്രി​മാ​രെ​യും അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തുകയും പരിഹസിക്കുകയും ചെയ്യും വിധം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പോ​സ്റ്റു​ക​ളി​ട്ടു എ​ന്ന​താ​ണ് ഉ​റു​ജു​ള്‍ ഹ​സ​നെ​തി​രേ​യു​ള്ള ആ​രോ​പ​ണം. സോ​ഷ്യ​ല്‍ മീ​ഡി​യ പ്ര​തി​ക​ര​ണ​ത്തിന്റെ പേ​രി​ല്‍ പാ​ര്‍​ല​മെന്റ് ഉ​ദ്യോ​ഗ​സ്ഥ​നു നേ​ര്‍​ക്ക് ന​ട​പ​ടി ഉ​ണ്ടാ​കു​ന്ന​ത് ഇതാദ്യമായാണ്.

ENGLISH SUMMARY: Modi against state­ment; offi­cer degraded

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.