Friday
20 Sep 2019

അധികാരത്തില്‍ തിരിച്ചെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി;അഞ്ചുവര്‍ഷത്തിനിടെ അപൂര്‍വ വാര്‍ത്താ സമ്മേളനം

By: Web Desk | Friday 17 May 2019 5:27 PM IST


ന്യൂഡല്‍ഹി; അത്യപൂര്‍വം, മോഡി മാധ്യമപ്രവര്‍ത്തകര്‍ക്കുമുന്നിലെത്തി. അഞ്ച് വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് മോഡി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്. അധികാരത്തില്‍ തിരിച്ചെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്ക് ഒപ്പം മാധ്യമപ്രവര്‍ത്തകരെ കാണുകയായിരുന്നു മോഡി. എന്നാല്‍ ചോദ്യങ്ങളെ നേരിട്ടതും മറുപടിപറഞ്ഞതും അമിത്ഷായാണ്. താനെത്തിയത് നന്ദിപറയാനാണെന്നും പാര്‍ട്ടിഅധ്യക്ഷന്‍ മറുപടി പറയുമെന്നും മോഡി പറഞ്ഞു. ഒറ്റക്ക് ഭൂരിപക്ഷം ഉറപ്പാണെന്നും അമിത്ഷാ പറഞ്ഞു.

ഗോഡ്‌സെയെ അനുകൂലിച്ച ബിജെപി സ്ഥാനാര്‍ത്ഥി പ്രജ്ഞാ സിങ് ഠാക്കൂറിനെക്കുറിച്ചുള്ള ഒരു ചോദ്യം മാത്രമാണ് മോഡി നേരിട്ടത്. പ്രജ്ഞാ സിങ് അഥവാ വിജയിക്കുകയാണെങ്കില്‍ അവരെ പിന്‍വലിക്കാന്‍ ബിജെപി തയ്യാറാകുമോ എന്നായിരുന്നു മോഡിയോടുള്ള ചോദ്യം. എന്നാല്‍ ആ ഒരു ചോദ്യത്തിന് പോലും മറുപടി നല്‍കാന്‍ മോഡി തയ്യാറായില്ല. പാര്‍ടിയുടെ നിലപാട് പാര്‍ടി അധ്യക്ഷന്‍ പറയുമെന്ന് മറുപടി നല്‍കി മോഡി ഒഴിവാകുകയായിരുന്നു.

Related News