Monday
22 Apr 2019

പ്രധാനമന്ത്രി നരേന്ദ്രമോഡിയും രാഹുല്‍ ഗാന്ധിയും ഇന്ന് ഛത്തീസ്ഗഡി ല്‍ പ്രചാരണത്തിനിറങ്ങും

By: Web Desk | Friday 9 November 2018 1:00 PM IST


ഛത്തീസ്‌ഗഢ്: പ്രധാനമന്ത്രി നരേന്ദ്രമോഡിയും രാഹുല്‍ ഗാന്ധിയും ഇന്ന് ഛത്തീസ്ഗഡി ല്‍ പ്രചാരണത്തിനിറങ്ങും. 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ ശക്തി പ്രകടനത്തിനുള്ള തിരക്കിലാണ് ദേശീയ നേതൃത്വം. ഇരുവരെ സംബന്ധിച്ചും ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനല്‍ പോരാട്ടം തന്നെയാണ് ഇത്.

നരേന്ദ്രമോഡിയും രാഹുല്‍ ഗാന്ധിയും നേര്‍ക്ക് നേര്‍ പോര് ഇന്ന് തുടങ്ങും. ആദ്യഘട്ട വോട്ടെടുപ്പിന് മുന്നോടിയായി ഛത്തീസ്ഗഡില്‍ ഇന്ന് ഇരുവരും പ്രചാരണം നടത്തും. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിലൂടെ പ്രഭാവം ഒട്ടും കുറഞ്ഞിട്ടില്ലെന്ന് തെളിയിക്കാന്‍ മോഡി എല്ലാ അടവും പുറത്തെടുക്കും.കോണ്‍ഗ്രസിന്‍റെ യുവത്വത്തിന് മോഡിയെ പോരിന് വിളിക്കാന്‍ ശേഷിയുണ്ടെന്ന് ബോധ്യപ്പെടുത്താനാകും രാഹുല്‍ ഗാന്ധിയുടെ ശ്രമം.

നക്സല്‍ സ്വാധീന മേഖലയായ ബസ്തറിലെ ജഗദാല്‍ പൂരിലില്‍ നിന്നാണ് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നരേന്ദ്രമോഡി തുടക്കമിടുന്നത്. രണ്ട് ദിവസം ഛത്തീസ് ഘട്ടില്‍ തങ്ങുന്ന രാഹുല്‍, മോഡിക്ക് മറുപടി പറയാന്‍ നാളെ ജഗദല്‍പൂരിലെത്തും. ഇന്ന് രാഹുലിന്‍റെ പര്യടനം മുഖ്യമന്ത്രി രമണ്‍ സിങ്ങിന്‍റെ മണ്ഡലമായ രാജ് നന്ദഗാവിലാണെന്നത് ശ്രദ്ധേയമാണ്. ഇന്ന് മണ്ഡലത്തില്‍ തങ്ങുന്ന രാഹുല്‍ അവിടെ റോഡ് ഷോയും നടത്തും.

Related News