കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കുകാരണം മോഡിയും അമിത് ഷായുമാണെന്ന് ദിനേഷ് ഗുണ്ടു റാവു

Web Desk
Posted on July 10, 2019, 9:33 pm

ബംഗളൂരു: കര്‍ണാടകയില്‍ നിലവില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധികള്‍ക്ക് കാരണക്കാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമാണെന്ന് കര്‍ണാടക കെപിസിസി അധ്യക്ഷന്‍ ദിനേഷ് ഗുണ്ടു റാവു.

ഇതിനെല്ലാം പിന്നില്‍ ബിജെപിയും അവരുടെ ദേശീയ നേതൃത്വവുമാണ്. ഇവര്‍ക്ക് വിമാനടിക്കറ്റ് എടുത്തുകൊടുത്തതും ഹോട്ടലുകളില്‍ റൂം ബുക്ക് ചെയ്തതമടക്കം ബിജെപിക്കാര്‍ ആണ്.

അമിത് ഷായ്ക്കും മോഡിക്കും ഈ കളിയില്‍ നേരിട്ട് പങ്കുണ്ട്. പ്രധാനമന്ത്രി മികച്ച പ്രസംഗങ്ങള്‍ നടത്തുന്നു. നല്ല നല്ല കാര്യങ്ങള്‍ തന്റെ പ്രസംഗങ്ങളിലൂടെ പറയുന്നു. എന്നാല്‍ അതില്‍ നിന്നും തികച്ചും വ്യത്യസ്തമായ കാര്യങ്ങളാണ് അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നത്.’ ദിനേഷ് ഗുണ്ടു റാവു പറഞ്ഞു.
അതേസമയം ബംഗളൂരുവിലെ കെ കെ ഗസ്റ്റ് ഹൗസില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ യോഗം ചേര്‍ന്നു. ഈശ്വര്‍ ഖാന്‍ദ്രേ, കെ.സി വേണുഗോപാല്‍, ഗുലാം നബി ആസാദ്, ദിനേഷ് ഗുണ്ടു റാവു, ജി. പരമേശ്വര തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

YOU MAY LIKE THIS VIDEO