Saturday
23 Mar 2019

മോഡിയും ബിജെപിയും രാജ്യത്തെ നശിപ്പിക്കും: കാഞ്ച ഐലയ്യ

By: Web Desk | Wednesday 16 May 2018 8:30 PM IST


മോഡിയും ബിജെപിയും രാജ്യത്തെ നശിപ്പിക്കും. ജനങ്ങളെ വർഗീയമായി ഭിന്നിപ്പിച്ച് അധികാരം ഉറപ്പിക്കാനാണ് ബിജെപിയുടെ ശ്രമം. എന്നാൽ, ഇതിന് ആയുസുണ്ടാകില്ല, പ്രമുഖ ചിന്തകനും പ്രഭാഷകനുമായ കാഞ്ച ഐലയ്യ പറഞ്ഞു. മതനിരപേക്ഷ മനസുകളിലേക്ക് കാളകൂടവിഷം വിതറി മുതലെടുക്കാനുള്ള ശ്രമമാണ് കേരളത്തിലും അവർ നടത്തുന്നത്. ഇത് കേരളം അനുവദിക്കില്ല. അതാണ് പ്രബുദ്ധ കേരളം.

അയ്യങ്കാളിയും ശ്രീനാരായണ ഗുരുവും ചട്ടമ്പിസ്വാമികളും അയ്യാ ഗുരുവും തുടങ്ങി നിരവധി നവോത്ഥാന നായകരും കമ്യൂണിസ്റ്റ് പ്രസ്ഥാനവും ഉഴുതു മറിച്ച കേരളം രാജ്യത്തിന് മാതൃകയാണ്, പ്രതീക്ഷയാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News