29 March 2024, Friday

Related news

March 26, 2024
March 22, 2024
March 19, 2024
March 17, 2024
March 17, 2024
March 11, 2024
March 5, 2024
March 1, 2024
February 26, 2024
February 21, 2024

മോഡിയും മാര്‍പാപ്പയും കൂടിക്കാഴ്ച നടത്തി

Janayugom Webdesk
വത്തിക്കാന്‍ സിറ്റി
October 30, 2021 11:06 pm

പ്രധാനമന്ത്രി നരേന്ദ്രമോഡിയും ഫ്രാന്‍സിസ് മാര്‍പാപ്പയും വത്തിക്കാനില്‍ ഇന്നലെ കൂടിക്കാഴ്ച നടത്തി. കോവിഡ്, ദാരിദ്ര്യത്തിനെതിരായ പോരാട്ടം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങള്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. ഇരുപത് മിനിറ്റാണ് ഇരുവരും തമ്മിലുള്ള ചര്‍ച്ചയ്ക്ക് നിശ്ചയിച്ചിരുന്നതെങ്കിലും ഒരു മണിക്കൂറോളം നീണ്ടു. ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇന്ത്യ സന്ദര്‍ശിക്കാനായി ക്ഷണിക്കുകയും മാര്‍പാപ്പ ക്ഷണം സ്വീകരിക്കുകയും ചെയ്തു. വളരെ ഊഷ്മളമെന്നാണ് മോഡി കൂടിക്കാഴ്ചയെ വിശേഷിപ്പിച്ചത്. വത്തിക്കാന്‍ സിറ്റിയുടെ സെക്രട്ടറി കര്‍ദിനാള്‍ പീട്രോ പരോലിനുമായും മോഡി കൂടിക്കാഴ്ച നടത്തി. ദേശീയ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ എന്നിവര്‍ മോഡിയെ അനുഗമിച്ചിരുന്നു. 

ENGLISH SUMMARY:Modi and the Pope met
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.