പ്രയാഗ് രാജിലെ കുഭംമേളയില്‍ പുണ്യസ്നാനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോഡി. ഡല്‍ഹിയിലെ ഹിന്ദുവോട്ടര്‍മാരെ സ്വാധീനിക്കുക എന്ന ലക്ഷ്യത്തോടെയാണ് വോട്ടെടുപ്പ് ദിനമായ ഇന്ന് മോഡി കുംഭമേളയില്‍ പങ്കെടുക്കുന്നത്. അതേസമയം പ്രയാഗ് രാജില്‍ കുംഭമേളയുടെ മറവില്‍ ദളിതരെ ക്രരൂമായി മര്‍ദ്ദിക്കുകയും ദളിതരുടെ വീടുകള്‍ തകര്‍ക്കുകയും ചെയ്തവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ യുപി സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.
തെരഞ്ഞെടുപ്പ് കാലമായാല്‍ ഹിന്ദുവോട്ടര്‍മാരെ ലക്ഷ്യമിട്ട് മോഡി ആത്മീയ യാത്രള്‍ക്കായി ഇറങ്ങാറുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് വിവേകാനന്ദപ്പാറയിലും മോഡി ധ്യാനമിരുന്നിരുന്നു. പുണ്യസ്നാനം ദേശീയ ചാനലുകളെല്ലാം തത്സമയം സംപ്രേഷണം ചെയ്ത് വാര്‍ത്തകളില്‍ ഇടം പിടിക്കാനും മറന്നിട്ടില്ല.
ഡല്‍ഹി തെരഞ്ഞെടുപ്പ് ധര്‍മ യുദ്ധമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അതിഷി മര്‍ലേന പറഞ്ഞിരുന്നത്. നല്ലവരും മോശപ്പെട്ടവരും തമ്മിലുള്ള പോരാട്ടമാണ് ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ്. ഒരു വശത്ത് വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന വിദ്യാസമ്പന്നരും മറുവശത്ത് ഗുണ്ടായിസം നടത്തുന്നവരും തമ്മിലുളള പോരാട്ടമാണിതെന്നും അതിഷി വ്യക്തമാക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.