മോഡി സര്‍ക്കാര്‍ തമിഴ്‌നാടിനെ വഞ്ചിച്ചുവെന്ന് എം കെ സ്റ്റാലിന്‍

Web Desk
Posted on August 07, 2019, 3:22 pm

ചെന്നൈ: ജമ്മു- കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയ സാഹചര്യം ചര്‍ച്ച ചെയ്യുന്നതിന് ദ്രാവിഡ മുന്നേറ്റ കഴകം സര്‍വകക്ഷിയോഗം വിളിച്ചു. തമിഴ്‌നാടിന് പ്രത്യേക പദവി വേണമെന്ന് ദീര്‍ഘകാലമായി ഡിഎംകെ ആവശ്യപ്പെട്ടിരുന്നതായി പാര്‍ട്ടി അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ പറഞ്ഞു. എന്നാല്‍, കശ്മീരിന്റെ പ്രത്യേക റദ്ദാക്കിയതിലൂടെ മോഡി സര്‍ക്കാര്‍ തങ്ങളേയും വഞ്ചിച്ചതായി സ്റ്റാലിന്‍ പറഞ്ഞു.

ഇക്കാര്യം ഉള്‍പ്പെടെ ചര്‍ച്ച ചെയ്യുന്നതിനാണ് സര്‍വകക്ഷി യോഗം വിളിച്ചത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടി ഭരണഘടനാ വിരുദ്ധമാണ്. പാര്‍ലെമന്റില്‍ പ്രമേയത്തിനെതിരെയാണ് ഡിഎംകെ അംഗങ്ങള്‍ വോട്ട് ചെയ്തത്. ഇക്കാര്യങ്ങളും ശനിയാഴ്ച്ച ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍ ചേരുന്ന സര്‍വക്ഷി യോഗം ചര്‍ച്ച ചെയ്യുമെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.