August 18, 2022 Thursday

കോര്‍പ്പറേറ്റുകളുടെ ദല്ലാളാണ് മോഡി സര്‍ക്കാര്‍; കെ ഇ ഇസ്മായില്‍

Janayugom Webdesk
നെടുങ്കണ്ടം
August 6, 2022 6:50 pm

കേന്ദ്രം ഭരിക്കുന്ന എന്‍ഡിഎ ഗവണ്‍മെന്റ് കോര്‍പ്പറേറ്റുകളുടെ ദല്ലാളായി മാറിയിരിക്കുകയാണെന്ന് സിപിഐ ദേശിയ എക്‌സിക്യുട്ടീവ് അംഗം കെ ഇ ഇസ്മായില്‍ പറഞ്ഞു. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ എല്ലാം സ്വകാര്യമേഖലകള്‍ക്ക് വില്‍ക്കുവാനുള്ള നടപടികളുമായി മോഡി സര്‍ക്കാര്‍ മുന്നോട്ട് പോയികൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐ ഉടുമ്പന്‍ചോല മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ ഇ ഇസ്മായില്‍. ഇന്ത്യന്‍ സ്വാതന്ത്ര്യസമരകാലത്ത് ഒറ്റവികാരത്തോടെ ഒന്നിച്ച് ചേര്‍ന്ന് നടത്തിയ സമരങ്ങള്‍ക്ക് സമാനമായ രീതിയിലാണ് മോഡി ഗവണ്‍മെന്റിനെതിരെ കര്‍ഷകര്‍ നടത്തിയ സമരം. എന്‍ഡിഎ ഗവണ്‍മെന്റിന്റെ കര്‍ഷക വിരുദ്ധ നിലപാടുകള്‍ക്ക് എതിരെ കര്‍ഷകര്‍ നടത്തിയ സമരങ്ങള്‍ക്ക് മുമ്പില്‍ മോദി മുട്ടുമടക്കേണ്ടതായി വന്നുവെന്നും അദ്ദേഹം ചൂണ്ടികാട്ടി.
പരാജപ്പെടുമെന്ന് ഉറപ്പുള്ള പല സംസ്ഥാനങ്ങളിലും എന്‍ഡിഎ സഖ്യം വിജയിക്കുവാന്‍ കാരണം കോണ്‍ഗ്രസാണ്. നെഹ്‌റുവിന്റെ അടക്കം മേല്‍കോയ്മ പറഞ്ഞ് സീറ്റിനെ ചൊല്ലി സഖ്യത്തില്‍ നിന്ന് വിട്ട് മാറി കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചതോടെ തോക്കുമെന്ന് കരുതിയ പലയിടങ്ങളിലും എന്‍ഡിഎ അനായാസമായി വിജയിച്ചുകയറിയതായി അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്ത് സ്ഥിരം ജോലിയെന്ന സംവിധാനം അവസാനിപ്പിച്ച് കരാര്‍ തൊഴിലേയ്ക്ക് മാത്രം മാറ്റപ്പെടുവാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ് കേന്ദ്ര സര്‍ക്കാര്‍. നാല് വര്‍ഷത്തെ മികച്ച ആയുധ പരിശീലനം നേടിയതിന് ശേഷം സ്ഥിര ജോലിക്കാരായി തിരഞ്ഞെടുക്കുന്നവര്‍ എല്ലാം ആര്‍എസ്എസുകാരായ സൈനികര്‍ക്കായിരിക്കും. പുറത്തേയ്ക്ക് എത്തുന്ന യുവാക്കള്‍, ഗുണ്ടാസംഘംങ്ങളുടേയും ആര്‍എസ്എസുകാരുടേയും കൈകളിലേയ്ക്ക് എത്തുന്നതോടെ രാജ്യത്തിന്റെ അവസ്ഥ എന്താകുമെന്ന ആശങ്കയിലാണ് ഇന്ത്യന്‍ജനത. സിപിഐയെ കൈയ്യേറ്റകാരെന്ന് ചിത്രികരിക്കുവാന്‍ ചില പാര്‍ട്ടികളും മാധ്യമങ്ങളും ബോധപൂര്‍വ്വമായി ശ്രമം നടത്തിയിരുന്നു. എന്നാല്‍ കോടതി വിധി വന്നതോടെ അതെല്ലാം സിപിഐയുടെ കൈയ്യേറ്റമെന്നത് വസ്തുതയ്ക്ക് വിരുദ്ധമാണെന്ന് തെളിയുകയും ചെയ്തതായി സിപിഐ ദേശിയ എക്‌സിക്യുട്ടീവ് അംഗം കെ ഇ ഇസ്മായില്‍ പറഞ്ഞു. സിപിഐയ്ക്ക് എതിരെ ആക്ഷേപവുമായി വന്നവര്‍ തോറ്റുമടങ്ങുകയാണ് ചെയ്ത്. എന്നാല്‍ മറ്റ് പല പാര്‍ട്ടികള്‍ക്കുമെതിരെ അത്തരം ആക്ഷേപം ഉണ്ടാകുകയും ചെയ്തായി കെ ഇ ഇസ്മായില്‍ പറഞ്ഞു. 

Eng­lish Sum­ma­ry: Modi gov­ern­ment is the bro­ker of cor­po­rates; KE Ismail

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.