July 2, 2022 Saturday

Latest News

July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022

മോദി സർക്കാർ രാജ്യത്തെ ജനങ്ങൾക്ക് പറ്റിയ തെറ്റ്: മഹേഷ് കക്കത്ത്

Janayugom Webdesk
January 1, 2020

കാസർക്കോട്: ഇന്ത്യൻ ജനതയ്ക്ക് പറ്റിയ തെറ്റാണ് മോദി സർക്കാറെന്ന് എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്. എ ഐ വൈ എഫ് കാസർക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച സേവ് ഇന്ത്യ മാർച്ച് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തെ ജനങ്ങൾ ആ തെറ്റ് തിരിച്ചറിഞ്ഞതിന്റെ നേർകാഴ്ചയാണ് പൗരത്വ ബില്ലിനെതിരെ ജാതി മത ഭേദമന്യേ രാജ്യത്തെ തെരുവിൽ ജനങ്ങൾ സമരത്തിനിറങ്ങിയത്. സമരം ചെയ്യുന്നവരെ രാജ്യ ദ്രോഹികളാക്കുകയും തുറുങ്കിലടക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിനെതിരെ ശക്തമായ പ്രക്ഷോഭണങ്ങൾ ഉയർന്നു വരുമെന്നും അദ്ദേഹം പറഞ്ഞു.എഐ വൈ എഫ് ജില്ലാ പ്രസിഡൻറ് ബിജു ഉണ്ണിത്താൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മുകേഷ് ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.സംസ്ഥാന വൈസ് പ്രസിഡന്റ് അനിതാ രാജ്, ജില്ലാ ജോയിന്റ് സെക്രട്ടറി സനോജ് കാടകം, ജില്ലാ വൈസ് പ്രസിഡൻറ് മാരായ അജിത്ത് എം.സി, ധനീഷ് ബിരിക്കുളം, എ ഐ എസ് എഫ് ജില്ലാ സെക്രട്ടറി രാകേഷ് രാവണീശ്വരം എന്നിവർ സംസാരിച്ചു.പ്രകാശൻ പള്ളിക്കാപ്പിൽ, സുനിൽ കുമാർ കാസറഗോഡ്, ഹരീഷ് കെ.ആർ, യദുകൃഷ്ണൻ കുറ്റിക്കോൽ, പ്രദീഷ് ടി.കെ, ശ്രീജേഷ് മാണിയാട്ട്, സുധീഷ് കുറ്റിക്കോൽ, പ്രദീപ് കുമാർ കാട്ടിപ്പൊയിൽ, ജോബി മാത്യു എന്നിവർ നേതൃത്വം നൽകി.

Eng­lish sum­ma­ry: Modi gov­ern­ment is the wrong deci­sion of peo­ple in the coun­try: Mahesh Kakkath

‘you may also like this video’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.