August 9, 2022 Tuesday

Related news

July 28, 2022
May 22, 2022
April 9, 2022
March 24, 2022
February 18, 2022
February 3, 2022
January 21, 2022
January 17, 2022
November 29, 2021
November 11, 2021

പാലിക്കപ്പെടാത്ത വാഗ്ദാനങ്ങൾ മൂന്നിരട്ടി: പാഴ്‌വാഗ്ദാന പെരുമഴ പെയ്യിച്ച് മോഡി സർക്കാർ

Janayugom Webdesk
December 26, 2019 9:54 pm

ന്യൂഡൽഹി: പാലിക്കപ്പെടാത്ത വാഗ്ദാനങ്ങളുടെ പെരുമഴ പെയ്യിച്ച് മോഡി സർക്കാർ. പതിനാറാം ലോകസഭയ്ക്കും പതിനഞ്ചാം ലോകസഭയ്ക്കും ഇടയിൽ പാലിക്കപ്പെടാതെ കിടക്കുന്ന വാഗ്ദാനങ്ങൾ മുന്നൂറ് ശതമാനം വർധിച്ചുവെന്ന് റിപ്പോർട്ട്. ഇന്ത്യ സ്‌പെൻഡാണ് ഇതുസംബന്ധിച്ച പാർലമെന്റ് കണക്കുകൾ പുറത്തുവിട്ടത്. കസ്റ്റഡി മരണത്തിന്റെ വിശദവിവരങ്ങൾ പുറത്തുവിടുമെന്നത് തുടങ്ങി മാധ്യമപ്രവർത്തകർക്കുനേരെയുണ്ടായ ആക്രമണങ്ങൾ വരെ മോഡി സർക്കാരിന്റെ വാഗ്ദാനങ്ങളിൽ മാത്രം ഒതുങ്ങിപ്പോയവയാണ്.യുപിഎ സർക്കാരിന്റെ രണ്ടാമൂഴമായ മൻമോഹൻ സിങ് സർക്കാരിന്റെ ഭരണം അവസാനിക്കുമ്പോൾ പാലിക്കപ്പെടാത്ത വാഗ്ദാനങ്ങളുടെ എണ്ണം 385 ആയിരുന്നു. 2014 മുതൽ 2019 വരെയുള്ള എൻഡിഎ ഭരണത്തിൽ ഇത് 1,540 ആയി ഉയർന്നു.

ഈ വർഷത്തെ തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുകൊണ്ടുമാത്രം 2018–19 കാലഘട്ടത്തിൽ നടത്തിയ വാഗ്ദാനങ്ങൾ 76 ശതമാനം അപൂർണമായി തുടരുകയാണ്.ലോകസഭയിലും രാജ്യസഭയിലും ഉയർത്തുന്ന വാഗ്ദാനങ്ങൾ മൂന്നുമാസത്തിനുള്ളിൽ നടപ്പാക്കണമെന്നാണ് നിയമം. ഇത്തരത്തിൽ നടപ്പാക്കാൻ കഴിയാത്ത വാഗ്ദാനങ്ങൾ അഷുറൻസ് കമ്മിറ്റിയെ അറിയിക്കുകയും മേൽ നടപടി കൈക്കൊള്ളേണ്ടതുമാണ്. 2018 ൽ മേഘാലയയിലെ അനധികൃത ഖനിയിലുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ട 15 പേരുടെ വിശദവിവരങ്ങൾ നൽകാമെന്ന് ഉറപ്പുനൽകിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ യാതൊരു നടപടികളുമുണ്ടായിട്ടില്ല. ദേശീയമനുഷ്യാവകാശ ക മ്മിഷനിൽ രജിസ്റ്റർ ചെയ്ത കസ്റ്റഡി പീഡനങ്ങളെയും മരണങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ഉടൻ ശേഖരിച്ച് നൽകുമെന്ന് 2016 നവംബറിൽ ഉറപ്പുനൽകിയിരുന്നുവെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല.

ഇങ്ങനെ പാഴായിപോയ വാഗ്ദാനങ്ങളുടെ പട്ടിക നീളുന്നു. അപൂർണമായ വിവരങ്ങൾ, സുദീർഘമായ കാലയളവ് എന്നിവ കാണിച്ച് 485 വാഗ്ദാനങ്ങൾ പിൻവലിക്കാൻ പതിനാറാം ലോകസഭ കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട് ഇതിൽ 275 എണ്ണം, ഏകദേശം 57 ശതമാനം വാഗ്ദാനങ്ങൾ കമ്മിഷൻ റദ്ദ് ചെയ്തു.വിഷയം പരിഗണനയിലാണ്, അത് നോക്കിക്കൊണ്ടിരിക്കുകയാണ്, അത് ഉടൻ പരിഗണിക്കും, വിവരങ്ങൾ ഉടൻ അംഗങ്ങൾക്ക് വിതരണം ചെയ്യും, വിവരങ്ങൾ ഉടൻ മേശപ്പുറത്ത് വയ്ക്കും തുടങ്ങിയ പതിവ് വാചകങ്ങൾ തന്നെയാണ് പാഴായി പോയ വാഗ്ദാനങ്ങളെക്കുറിച്ച് ചോദിക്കുമ്പോൾ ലഭിക്കുന്ന മറുപടിയെന്നും റിപ്പോർട്ടിൽ പറയുന്നു.
you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.