Saturday
14 Dec 2019

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇവിഎമ്മുകള്‍ക്കായി മോഡി സര്‍ക്കാര്‍ ചിലവഴിച്ചത് 4000 കോടി രൂപ

By: Web Desk | Friday 5 July 2019 9:13 PM IST


ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ക്കായി മോഡി സര്‍ക്കാര്‍ ചിലവഴിച്ചത് 4000 കോടി രൂപ. ബഡ്ജറ്റ് രേഖയിലാണ് ഈ തുക കാണിച്ചിരിക്കുന്നത്. 2018- 2019 കാലഘട്ടത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇത്രയും തുക ഇവിഎമ്മുകള്‍ക്കായി ചെലവഴിച്ചത്. വരാന്‍ പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 1000 കോടി രൂപയാണ് ഇത്തവണത്തെ ബഡ്ജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്.

ഇനിയുള്ള തിരഞ്ഞടുപ്പില്‍ ഉണ്ടാകാന്‍ പോകുന്ന ചെലവുകള്‍ മുന്‍കൂട്ടി കണ്ടുള്ള ഏകദേശ കണക്കാണ് 1000 കോടി. ഈ തുക കൂടാനും സാധ്യതയുണ്ട്. തിരഞ്ഞെടുപ്പില്‍ കേന്ദ്രത്തിന് ഉണ്ടായ മറ്റ് ചിലവുകള്‍ക്കും സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും തെരഞ്ഞെടുപ്പുകള്‍ക്കും മറ്റുമായി ചിലവായ തുകയായ 339.54 കോടി രൂപയും സര്‍ക്കാരിലേക്ക് തിരിച്ചു പിടിക്കും എന്നും ബഡ്ജറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കാലഹരണപ്പെട്ട വോട്ടിംഗ് യന്ത്രങ്ങള്‍ നശിപ്പിച്ച് കളയാനും ഈ തുക ഉപയോഗിക്കും.

You May Also Like This:

Related News