September 26, 2022 Monday

Related news

February 4, 2022
December 9, 2021
September 30, 2021
September 7, 2021
July 14, 2021
July 4, 2021
June 28, 2021
June 21, 2021
June 20, 2021
June 17, 2021

കുടുങ്ങി കിടക്കുന്ന കുടിയേറ്റക്കാരെക്കുറിച്ച് കേന്ദ്രത്തിന് ധാരണയില്ല

പ്രത്യേക ലേഖകൻ
ന്യൂഡൽഹി:
May 6, 2020 8:21 pm

കൊറോണ വ്യാപനത്തെ തുടർന്ന് കുടിയേറ്റ തൊഴിലാളികൾ സ്വന്തം നാട്ടിലെത്താനും ഒരു നേരത്തെ ഭക്ഷണത്തിനും പരക്കം പായുമ്പോൾ തികഞ്ഞ നിസംഗതയുമായി മോഡി സർക്കാർ. വിവിധ സംസ്ഥാനങ്ങളിൽ എത്ര കുടിയേറ്റക്കാർ കുടുങ്ങി കിടക്കുന്നുവെന്ന കാര്യത്തിൽ ചീഫ് ലേബർ കമ്മിഷണർക്കുപോലും വ്യക്തമായ ധാരണയില്ല. കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനായി ഇവരുടെ എണ്ണം സംബന്ധിച്ച കണക്കുകൾ റയിൽവേ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് തങ്ങളുടെ പക്കൽ കണക്കുകളില്ലെന്ന് ലേബർ കമ്മിഷണർ അറിയിച്ചത്.
മെയ് ഒന്നിന് ശേഷം വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 1.25 ലക്ഷം കുടിയേറ്റ തൊഴിലാളികളെയാണ് ട്രെയിനുകളിൽ നാട്ടിലെത്തിച്ചത്.

എന്നാൽ, ഇനിയും എത്രപേർ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്നുവെന്ന കാര്യത്തിൽ കേന്ദ്ര സർക്കാരിന് വ്യക്തതയില്ല.
കൊറോണ വ്യാപനത്തെ തുടർന്നുള്ള ലോക്ഡൗണിൽ ദശലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളാണ് വിവിധ സംസ്ഥാനങ്ങളിലായി ഇപ്പോഴും കുടുങ്ങി കിടക്കുന്നത്. അന്തർ സംസ്ഥാന അതിർത്തികൾ അടച്ചതിനെ തുടർന്ന് ഇവർക്ക് യാത്രാ ചെയ്യാനും കഴിയുന്നില്ല. ഭക്ഷണം പോലും ലഭിക്കാത്തതിനെ തുടർന്ന് ഗുജറാത്ത് ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ കുടിയേറ്റ തൊഴിലാളികൾ ശക്തമായി പ്രതിഷേധം തുടരുന്നു. കുടിയേറ്റ തൊഴിലാളികൾ നൂറ് കണക്കിന് കിലോമീറ്റർ നടന്നാണ് സ്വന്തം നാട്ടിൽ എത്തുന്നത്. അതിനിടെ മരണം സംഭവിച്ച നിരവധി സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

ENGLISH SUMMARY: modi govt nev­er mind about migrant labours

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.