Janayugom Online
സിപിഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര ലീഡേഴ്‌സ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നു

കുത്തക കോര്‍പ്പറേറ്റുകള്‍ക്കും നിര്‍മാണ ഭീമന്‍മാര്‍ക്കും മോഡി സര്‍ക്കാര്‍ വിടുപണി ചെയ്യുന്നു: വിജയന്‍ ചെറുകര

Web Desk
Posted on August 03, 2019, 1:32 pm

മാനന്തവാടി: തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കലാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്നും തൊഴില്‍ നിയമ ഭേദഗതി ഇതാണ് ലക്ഷ്യം വെയ്ക്കുന്നതെന്നും സിപിഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര വിജയന്‍ ചെറുകര.

നരേന്ദ്രമോഡി സര്‍ക്കാരിന്റെ ഏകപക്ഷീയമായ തൊഴിലാളി ദ്രോഹ നടപടികളില്‍ പ്രതിഷേധം ഉയര്‍ന്ന് വരണമെന്നും ബിജെപിയുടെ ട്രേഡ് യൂണിയനായ ബിഎംഎസ് പോലും ഈ തീരുമാനത്തില്‍ അസ്വസ്ഥമാണന്നും വിജയന്‍ ചെറുകര പറഞ്ഞു. സി പി ഐ മാനന്തവാടി മേഖല ലീഡേഴ്‌സ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊഴിലാളികളുടെ അവകാശങ്ങള്‍ ചവിട്ടിമെതിക്കുന്ന നിയമനിര്‍മാണങ്ങള്‍ക്കെതിരെ രാജ്യത്ത് പ്രതിഷേധം ഉയര്‍ന്ന് വരികയാണ്. യൂണിയനുകള്‍ ഓഗസ്റ്റ് രണ്ടിന് ദേശീയ പ്രതിഷേധ ദിനമായി ആചരിക്കുകയാണ്. നീണ്ട പോരാട്ടങ്ങളിലൂടെ ഇന്ത്യയിലെ തൊഴിലാളിവര്‍ഗം നേടിയെടുത്ത നേട്ടങ്ങള്‍ ഒന്നൊന്നായി കവര്‍ന്നെടുക്കാന്‍ ആരെയും അനുവദിക്കരുത്. ഇതിന് രാജ്യത്തെ വന്‍കിട കമ്പനികളില്‍ നിന്ന് ബിജെപിക്ക് കോടികള്‍ ലഭിക്കുന്നുണ്ടന്നും ഇതുകൊണ്ടണ് ബിജെപി രാജ്യത്തെ ഏറ്റവും വലിയ സമ്പത്തുള്ള പാര്‍ട്ടിയായി മാറിയെതെന്നും വിജയന്‍ ചെറുകര ചുണ്ടിക്കാട്ടി.

സ്വാഗതസംഘം ചെയര്‍മാന്‍ എല്‍.സോമന്‍നായര്‍ ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ ജെ ബാബു, എക്‌സിക്യൂട്ടിവ് അംഗങ്ങളായ ജോണി മറ്റത്തിലാനി, ഡോ.അമ്പി ചിറയില്‍, മണ്ഡലം സെക്രട്ടറിമാരയാ വി കെ ശശിധരന്‍, ആലി തിരുവാള്‍, എന്നിവര്‍ പ്രസംഗിച്ചു. മാധ്യമ രാഷ്ട്രീയം എന്ന വിഷയത്തില്‍ ജിപ്‌സണ്‍ പോളും പരിസ്ഥിതി രാഷ്ട്രിയം എന്ന വിഷയത്തില്‍ കെ.അജിത്തും ക്ഷേമ പ്രവര്‍ത്തനം എന്ന വിഷയത്തില്‍ ഒ.കെ.ജയകൃഷ്ണന്‍ എന്നിവരും ക്ലാസ്സ് എടുത്തു.

മാധ്യമ രാഷ്ട്രീയം എന്ന വിഷയത്തില്‍ ജിപ്‌സണ്‍ പോള്‍ സംസാരിക്കുന്നു