8 October 2024, Tuesday
KSFE Galaxy Chits Banner 2

Related news

October 7, 2024
September 22, 2024
September 19, 2024
September 18, 2024
September 17, 2024
September 17, 2024
August 31, 2024
August 26, 2024
August 26, 2024
August 26, 2024

മോദിയുടേത് ഹിറ്റ്ലർ ഭരണം, ഹിറ്റ്ലറിനെ പോലെ തന്നെയാകും മരണവും :സുബോധ് കാന്ത് സഹായ്

Janayugom Webdesk
June 20, 2022 7:04 pm

മോദിയുടേത് അഡോൾഫ് ഹിറ്റ്ലറിൻറെ ഭരണം പോലെയാണെന്നും ഇത് പിന്തുടർന്നാൽ ഹിറ്റ്ലറിനെ പോലെ തന്നെയാകും മരണവും എന്നും മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുവുമായ സുബോധ് കാന്ത് സഹായ്. അഗ്നിപഥ് പദ്ധതിക്കെതിരെ ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധത്തിനിടെയാണ് സുബോധ് കാന്ത് വിമർശനം ഉന്നയിച്ചത്.
‘ഇത് കൊള്ളക്കാരുടെ സർക്കാറാണ്. നരേന്ദ്ര മോദി ഒരു ഏകാധിപതിയെ പോലെയാണ് ഭരിക്കുന്നതും. ഹിറ്റ്‍ലറിനെയും മറികടന്നിരിക്കുകയാണ് മോദി. ഇത് തുടർന്നാൽ ഹിറ്റ്ലറിനെ പോലെയാകും മരണവും’ ‑സുബോധ് പറഞ്ഞു.
എന്നാൽ, മറ്റ് കോൺഗ്രസ് നേതാക്കളും അനുയായികളും ഈ വിമർശനത്തെ പിന്താങ്ങിയില്ല. കോൺഗ്രസ് എപ്പോഴും മോദി സർക്കാറിൻറെ ഏകാധിപത്യ മനോഭാവത്തിനും ജനവിരുദ്ധ നയങ്ങൾക്കും എതിരായിരിക്കുമെന്നും എന്നാൽ അനാവശ്യ പരാമർശങ്ങൾ ഉയർത്തില്ലെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു.

Eng­lish sum­ma­ry; Con­gress leader Sub­odh Kant Sahay com­pares Modi to Hitler
You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.