മോഡിക്കെതിരായ പരാമര്‍ശം: ഹര്‍ജിയില്‍ തീരുമാനം പിന്നീട്

Web Desk
Posted on May 22, 2019, 7:01 pm

ന്യൂഡല്‍ഹി: മോഡിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ സംബന്ധിച്ച് രാഹുല്‍ ഗാന്ധിക്കെതിരെ പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന ഹര്‍ജിയില്‍ തീരുമാനമെടുക്കുന്നത് ഡല്‍ഹി കോടതി മാറ്റി വച്ചു. ഇത് സംബന്ധിച്ച് അടുത്ത മാസം ഏഴിന് കോടതി വിധി പ്രസ്താവിക്കും.
2016ല്‍ ഒരു പൊതുയോഗത്തില്‍ വച്ച് മോഡിയെ ഇടനിലക്കാരന്‍ എന്ന് വിളിക്കുകയും സൈനികരുടെ മരണം രാഷ്ട്രീയ നേട്ടത്തിനായി മോഡി ഉപയോഗിച്ചുവെന്നും രാഹുല്‍ ആരോപിച്ചിരുന്നു. അഭിഭാഷകനായ ജോഗീന്ദര്‍ തുളിയാണ് കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം കൊടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.