Saturday
16 Feb 2019

പരാജയം അംഗീകരിക്കുന്നു,കോൺഗ്രസിന് അഭിനന്ദനം ; മോഡി

By: Web Desk | Tuesday 11 December 2018 10:53 PM IST

ന്യൂഡല്‍ഹി: ജനവിധി മാനിക്കുന്നെന്ന് നരേന്ദ്ര മോഡി ട്വീറ്റ് ചെയ്തു.  അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഫലം പുറത്തുവന്നതിനു ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആദ്യമായി പ്രതികരിച്ചത് . ട്വിറ്ററിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരണവുമായി എത്തിയത്. ജനങ്ങളെ സേവിക്കാന്‍ അവസരം നല്‍കിയതിന് ഛത്തിസ് ഗഡിലെയും മധ്യപ്രദേശിലെയും രാജസ്ഥാനിലെയും ജനങ്ങള്‍ക്ക് നന്ദി പറയുകയാണെന്നും നരേന്ദ്ര മോഡി  ട്വിറ്ററില്‍ കുറിച്ചു. ഈ സംസ്ഥാനങ്ങളില്‍ ബി ജെ പി സര്‍ക്കാര്‍ വിശ്രമില്ലാതെയാണ് ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിച്ചത്. വിജയം കൈവരിച്ച കോണ്‍ഗ്രസിനെ അഭിനനന്ദിക്കുകയാണെന്നും നരേന്ദ്ര മോഡി  ട്വീറ്റില്‍ പറഞ്ഞു.

Related News