പുതിയ ഇന്ത്യയില്‍ അഴിമതിക്കാര്‍ക്ക് സ്ഥാനമില്ലെന്ന് മോഡി

Web Desk
Posted on August 23, 2019, 3:59 pm

പാരിസ്: പുതിയ ഇന്ത്യയില്‍ അഴിമതിക്കാര്‍ക്ക് സ്ഥാനമില്ലെന്ന് പ്രഖ്യാപിച്ച് ഫ്രാന്‍സിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി. സി.ബി.ഐ അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തെ സൂചിപ്പിച്ചാണ് മോഡിയുടെ പ്രസ്താവനയെന്നാണ് കരുതപ്പെടുന്നത്. ബി.ജെ.പി സര്‍ക്കാര്‍ നടപ്പില്‍ വരുത്തിയ തീരുമാനങ്ങള്‍ ഒരിക്കലും നടക്കില്ല എന്നാണ് കരുതപ്പെട്ടിരുന്നതെന്നും ഒരു താത്കാലിക അനുച്ഛേദം എടുത്ത് മാറ്റാന്‍ ഇന്ത്യയ്ക്ക് എഴുപത് വര്‍ഷം വേണ്ടിവന്നുവെന്നും മോഡി പറഞ്ഞു. അതിനെ കുറിച്ച് ആലോചിക്കുമ്പോള്‍ ചിരിക്കണോ കരയണോ എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു. കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റിയതിനെ പറ്റിയായിരുന്നു മോ‍ഡിയുടെ പരാമര്‍ശം. ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ നിലനില്‍ക്കുന്നത് ശക്തമായ സുഹൃത്ബന്ധമാണെന്നും മോഡി പറഞ്ഞു.

you also like this video