15 December 2025, Monday

Related news

December 13, 2025
December 13, 2025
December 12, 2025
December 11, 2025
December 9, 2025
December 6, 2025
December 4, 2025
December 3, 2025
November 29, 2025
November 25, 2025

റഷ്യൻ ക്രൂഡോയിൽ വാങ്ങുന്നത്‌ നിർത്തി; ട്രംപിന്റെ ഭീഷണിക്ക് വഴങ്ങി മോഡി

Janayugom Webdesk
ന്യൂഡൽഹി
November 2, 2025 12:05 pm

റഷ്യൻ ക്രൂഡോയിൽ വാങ്ങുന്നത്‌ അവസാനിപ്പിച്ച് മോഡി സർക്കാർ. ട്രംപ്‌ ഭരണകൂടത്തിന്റെ ഭീഷണിയെ തുടർന്നാണ് പുതിയ നീക്കം. വില കൂടിയ അമേരിക്കൻ ക്രൂഡോയിൽ ഇറക്കുമതി ചെയ്‌തു തുടങ്ങിയിരിക്കുകയാണ്. സെപ്‌റ്റംബറിൽ ഇന്ത്യയുടെ ആകെ ക്രൂഡോയിൽ ഇറക്കുമതിയുടെ നാലര ശതമാനം മാത്രമായിരുന്നു യുഎസ്‌ ക്രൂഡോയിലെങ്കിൽ ഒക്‌ടോബറിൽ അമേരിക്കൻ എണ്ണയുടെ വിഹിതം 10.7 ശതമാനമായി ഉയർന്നു. അതായത്‌ ഒരു മാസം കൊണ്ട്‌ ഇരട്ടിയിലേറെ വർധനവാണിത്. 

അതേസമയം റഷ്യയിൽ നിന്നുള്ള ക്രൂഡോയിൽ ഇറക്കുമതി കുറയുകയാണ്‌. സെപ്‌തംബറിൽ ഇന്ത്യ ഇറക്കുമതി ചെയ്‌ത ആകെ ക്രൂഡോയിലിന്റെ 34.1 ശതമാനവും റഷ്യയിൽ നിന്നായിരുന്നു. എന്നാൽ ഒക്‌ടോബറിൽ റഷ്യയിൽ നിന്നുള്ള ക്ര‍ൂഡോയിൽ ഇറക്കുമതിയുടെ വിഹിതം 33.6 ശതമാനത്തിലേക്ക്‌ കുറഞ്ഞു. ക്രൂഡോയിൽ കൂടുതലായി ഇറക്കുമതി ചെയ്യുന്ന റഷ്യയിലെ റോസ്‌നെഫ്‌റ്റ്‌, ലുകോയിൽ കമ്പനികൾക്കുമേൽ അമേരിക്ക പുതിയ ഉപരോധം പ്രഖ്യാപിച്ചതോടെ ഇന്ത്യൻ കമ്പനികൾ എണ്ണ വാങ്ങുന്നതിൽ നിന്ന്‌ പിൻവാങ്ങുകയായിരുന്നു. 

സ്വകാര്യ മേഖലയിലുള്ള റിലയൻസും പൊതുമേഖലയിലുള്ള ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം, മംഗ്ലുരു റിഫൈ-നറീസ്‌ തുടങ്ങിയ കമ്പനികളെല്ലാം റഷ്യയിൽ നിന്നുള്ള പുതിയ ഇറക്കുമതി ഓർഡറുകൾ നിർത്തി. റഷ്യൻ ക്രൂഡോയിലിന്‌ പകരമായി യുഎഇ അടക്കമുള്ള ഗൾഫ്‌ രാജ്യങ്ങളെയും അമേരിക്കയെയും മറ്റും കൂടുതലായി ആശ്രയിക്കാനാണ്‌ എണ്ണ കമ്പനികളുടെ നീക്കം. 

Kerala State - Students Savings Scheme

TOP NEWS

December 15, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.