ബിജെപി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഇന്ന്

Web Desk
Posted on May 30, 2019, 8:54 am

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാഷ്ട്രപതിഭവനില്‍ ഇന്ന് വൈകിട്ട് ഏഴിന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ വിദേശ രാജ്യങ്ങളിലെ ഭരണാധികാരികള്‍ ഉള്‍പ്പെടെ 8000 അതിഥികള്‍ പങ്കെടുക്കുമെന്ന് രാഷ്ട്രപതി ഭവന്‍ അറിയിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുക്കും.
ബിംസ്റ്റെക് രാജ്യങ്ങളിലെ നേതാക്കളായ ബംഗ്ലദേശ് പ്രസിഡന്റ് മുഹമ്മദ് അബ്ദുള്‍ ഹമീദ്, ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന, കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് സൂര്‍നോബെ, മ്യാന്‍മാര്‍ പ്രസിഡന്റ് വിന്‍മിന്ദ്, മൗറീഷ്യസ് പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലി, നേപ്പാള്‍ പ്രധാനമന്ത്രി ലോതെ ഷെറിങ്, ഭൂട്ടാന്‍ പ്രധാനമന്ത്രി ഗ്രിസാദ ബന്റോക് തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍, വിദേശരാജ്യങ്ങളില്‍ നിന്നുള്ള അംബാസിഡര്‍മാര്‍, ഹൈക്കമ്മിഷണര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങിനെത്തും.

YOU MAY LIKE THIS VIDEO