Tuesday
18 Jun 2019

യു പി എ സര്‍ക്കാര്‍ മിന്നലാക്രമണം നടത്തിയ കാര്യം തീവ്രവാദികള്‍ പോലും അറിഞ്ഞില്ല; നരേന്ദ്രമോഡി

By: Web Desk | Friday 3 May 2019 7:06 PM IST


ജയ്​പൂര്‍ : യു പി എ സര്‍ക്കാര്‍ മിന്നലാക്രമണം നടത്തിയ കാര്യം തീവ്രവാദികള്‍ പോലും അറിഞ്ഞില്ലെന്ന്​  ​ പ്രധാനമന്ത്രി നരേന്ദ്രമോഡി. തനിക്ക്​ ലഭിക്കുന്ന അംഗീകാരങ്ങള്‍ കണ്ടാണ്​ കോണ്‍ഗ്രസ്​ മീ ടു മീ ടു എന്നു പറയുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

കോണ്‍ഗ്രസ്​ ഭരണകാലത്ത്​ ഇന്ത്യയിലെ ഒരു നഗരവും  സുരക്ഷിതമായിരുന്നില്ല. എല്ലാ നഗരങ്ങളും തീവ്രവാദ ഭീഷണി നേരിട്ടിരുന്നുവെന്നും മോഡി പറഞ്ഞു. രാജസ്ഥാനിലെ കരൗലിയില്‍ നടന്ന റാലിയിലായിരുന്നു മോഡിയുടെ    പരാമര്‍ശം. ഐപിഎല്‍ 2009ലും 2014 ലും ഇന്ത്യയില്‍ നിന്ന് മാറ്റിയതിനു കാരണം കോണ്‍ഗ്രസിന്റെ ഭയമാണെന്നും മോഡി കുറ്റപ്പെടുത്തി.

Related News