ശബരിമലയുടെ പേരില്‍ മോഡി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി

Web Desk
Posted on April 14, 2019, 11:47 am

ശബരിമലയുടെ പേരില്‍ മോഡി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അയ്യപ്പന്‍ എന്നുപറഞ്ഞാല്‍ കേരളത്തില്‍ അറസ്റ്റ് എന്ന് പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ്. ആര് തെറ്റ് ചെയ്താലും നടപടി എടുക്കും. 144 പ്രഖ്യാപിക്കാന്‍ മോഡി സര്‍ക്കാരാണ് ആവശ്യപ്പെട്ടത്. പെരുമാറ്റച്ചട്ടം പ്രധാനമന്ത്രിക്കും ബാധകമാണ്. തെരഞ്ഞടുപ്പു കമ്മീഷനെ ഭീഷണിപ്പെടുത്തുകയാണ് മോഡി. ശബരിമലയില്‍ അക്രമികളെത്തിയത് മോഡിയുടെ അനുഗ്രഹാശിസുകളോടെയാണ് എന്നും പിണറായി പറഞ്ഞു മോഡി കള്ളം പറയുകയാണ്. കൊല്ലത്ത് ഇടതുമുന്നണി സ്ഥാനാര്‍ഥി കെഎന്‍ ബാലഗോപാലിന്‍റെ തിരഞ്ഞെടുപ്പുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.