ആഗോള നിക്ഷേപകരെ സ്വാഗതം ചെയ്ത് മോഡി

Web Desk
Posted on November 03, 2019, 1:27 pm

ബാങ്കോക്ക്: ഇന്ത്യയിൽ നിക്ഷേപം നടത്താൻ ഏറ്റവും അനുയോജ്യമായ സമയമിതാണെന്ന് ആഗോള നിക്ഷേപകരോട് പ്രധാനമന്ത്രി നരേന്ദ്രമോഡി. ബാങ്കോക്കിൽ നടന്ന ആദിത്യ ബിർള കമ്പനിയുടെ സുവർണ്ണ ജൂബിലി ആഘോഷത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഡൽഹിയാണ് നിക്ഷേപ ലക്ഷ്യത്തിന് ഏറ്റവും അനുകൂലമായ സ്ഥലമെന്നും മോഡി പറഞ്ഞു. വ്യാപാരം എളുപ്പമാക്കുന്നത് ലക്ഷ്യമിട്ട് നിരന്തരം ഘടനാപരമായ മെച്ചപ്പെടുത്തലുകൾ വരുത്തുന്നുണ്ടെന്നും ഇന്ത്യൻ സമൂഹം ബിസിനസുകാരെ സ്വാഗതം ചെയ്യുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ബിസിനസ് ചെയ്യുന്നതിനുളള എളുപ്പം, ജീവിത സൗകര്യം, എഫ്ഡിഐ, പേറ്റന്റുകൾ, ഉൽപ്പാദന ക്ഷമത, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഇന്ത്യയിൽ വർധിച്ചു കൊണ്ടിരിക്കുകയാണ്. നികുതി, അഴിമതി, എന്നിവ ഇന്ത്യയിൽ കുറഞ്ഞികൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

മൂന്നു ദിവസത്തെ തായ്‌ലൻഡ് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി ഇന്ന് ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കും