മാതൃഭാഷയില്‍ 15 മിനിട്ട്സംസാരിക്കാന്‍ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി

Web Desk
Posted on May 01, 2018, 3:02 pm

സന്തേമാരഹള്ളി:  മാതൃഭാഷയിലോ മറ്റേതെങ്കിലും ഭാഷയിലോ 15 മിനിട്ട്സംസാരിക്കാന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. തിരഞ്ഞെടുപ്പിന് പന്ത്രണ്ട് ദിവസം മാത്രം ശേഷിക്കെ കോണ്‍ഗ്രസിനെയും രാഹുലിനേയും അതിരൂക്ഷമായാണ് മോദി തിരഞ്ഞെടുപ്പ് റാലിയില്‍ വിമര്‍ശിച്ചത്.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നേട്ടങ്ങളെ കുറിച്ച്‌ ഇംഗ്ളിഷിലോ,​ ഹിന്ദിയിലോ രാഹുലിന്റെ മാതൃഭാഷയിലോ പേപ്പറിന്റെ സഹായമില്ലാതെ സംസാരിക്കാന്‍ രാഹുലിന് കഴിയുമോയെന്ന് മോദി ചോദിച്ചു. രാഹുലിന്റെ മാതാവും കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷയുമായ സോണിയ ഗാന്ധിയുടെ ഇറ്റാലി ബന്ധം പരോക്ഷമായി സൂചിപ്പിച്ചായിരുന്നു മോദിയുടെ ഈ പ്രസ്താവന. ഇന്ത്യന്‍ ചരിത്രത്തെത്തുറിച്ചുള്ള അജ്ഞത മൂലമാണ് രാഹുല്‍ ഗാന്ധി ഇന്ത്യന്‍ ദേശീയ ഗീതമായ ‘വന്ദേ മാതര’ത്തെ അപമാനിച്ചതെന്നും മോദി പറഞ്ഞു.

താന്‍ 15 മിനിറ്റ് സംസാരിച്ചാല്‍ പിന്നെ പ്രധാനമന്ത്രിക്ക് പാര്‍ലമെന്റില്‍ ഇരിക്കാനാകില്ലെന്നാണ് രാഹുല്‍ ഗാന്ധി മുന്പ് പ്രസംഗിച്ചിരുന്നു. രാഹുലിന്റെ ഈ പ്രസ്താവന അത്യന്തം പരിഹാസ്യമായ പ്രസ്താവനയാണിത്! അദ്ദേഹം ആദ്യം 15 മിനിട്ട് തുടര്‍ച്ചയായി സംസാരിക്കാന്‍ പഠിക്കട്ടെയെന്നും മോദി പറഞ്ഞു.

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യേയും മോദി വിമര്‍ശിച്ചു. പരാജയ ഭീതി പൂണ്ട സിദ്ധരാമയ്യ ഓടിനടന്ന് മത്സരിക്കുകയാണ്. രണ്ട് സീറ്റില്‍നിന്നാണ് അദ്ദേഹം ജനവിധി തേടുന്നത്. ഒരാള്‍ തന്നെ രണ്ട് സീറ്റില്‍ നിന്ന് മത്സരിക്കുന്നത് എന്തിനാണ്. ഇത് എന്താണ് സൂചിപ്പിക്കുന്നതെന്ന് അതില്‍നിന്നു തന്നെ വ്യക്തമല്ലേയെന്നും മോദി ചോദിച്ചു. പതിവുപോലെ കന്നഡയില്‍ പ്രസംഗം ആരംഭിച്ച മോദി പിന്നീട് ഹിന്ദിയിലേക്ക് മാറുകയായിരുന്നു.