Tuesday
26 Mar 2019

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നവീകരണ ഉദ്ഘാടന ചടങ്ങിലും സമരപന്തലിലും പ്രധാനമന്ത്രി നരേന്ദ്രമോഡി എത്തുന്നു

By: Web Desk | Thursday 10 January 2019 2:43 PM IST


തിരുവനന്തപുരം : പത്മനാഭസ്വാമി ക്ഷേത്രത്തിലെ നവീകരണ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി എത്തുമെന്ന സൂചന. നവീകരണത്തിന്റെ ഉദ്ഘാടനം മോഡി യായിരിക്കും നടത്തുക എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിക്കുകയും ചെയ്തു . പത്മനാഭസ്വാമി ക്ഷേത്ര നവീകരണം സ്വദേശി ദര്‍ശന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നടത്തുക . ഇക്കാര്യം ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെയാണ് അറിയിച്ചിരിക്കുന്നത്. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉദ്ഘാടനത്തിനായി എത്തിയ ശേഷം മോഡി സെക്രട്ടേറിയറ്റിന് മുന്നിലെ ബി.ജെ.പി സമരപ്പന്തലും സന്ദര്‍ശിക്കും . പൊളിഞ്ഞശബരിമല സമരവും ഹര്‍ത്താല്‍ അക്രമവും മൂലം തളര്‍ന്ന ബിജെപിക്ക് ജീവന്‍പകരാനാണ്  മോഡിഎത്തുന്നതെന്നും സൂചനയുണ്ട്.

Related News