Janayugom Online
modi trip

മോഡിയുടെ ചൈനീസ് സന്ദര്‍ശനത്തെ വിമര്‍ശിച്ച് ശിവസേന മുഖപത്രം

Web Desk
Posted on May 01, 2018, 3:11 pm

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ചൈനീസ് പ്രസിഡന്റുമായി നടത്തിയ സന്ദര്‍ശനത്തെ വിമര്‍ശിച്ച് ശിവസേന മുഖപത്രം സാംന. ഒരു ലക്ഷ്യവുമില്ലാതെ നടത്തിയ യാത്രയാണിതെന്നും ഇതുകൊണ്ട് എന്ത് നേട്ടമാണ് ഉണ്ടായതെന്നും സാംനയുടെ മുഖപ്രസംഗത്തില്‍ ചോദിക്കുന്നു.
രണ്ട് ദിവസം നീണ്ട സന്ദര്‍ശനത്തിനിടയില്‍ ചൈനീസ് പിന്തുണയോടെയുള്ള പാക് ഭീകരവാദത്തെക്കുറിച്ചും, ചൈനയില്‍ നിന്ന് പാക്കിസ്ഥാനിലേക്കുള്ള സാമ്പത്തിക ഇടനാഴിയെക്കുറിച്ചും ദോക് ലാം കൈയ്യേറ്റത്തെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ മോഡിക്കായില്ലെന്ന് സാംന ആരോപിക്കുന്നു.
വിവാദപരമായ ഒരു വിഷയവും രണ്ട് ദിവസത്തെ സന്ദര്‍ശനത്തില്‍ ചര്‍ച്ചയായിരുന്നില്ലെന്ന് വിദേശകാര്യ സെക്രട്ടറി നേരത്തെ സൂചിപ്പിച്ചിരുന്നു. പിന്നെ എന്താണ് അവര്‍ ചര്‍ച്ച ചെയ്തതെന്നും സാംന ചോദിക്കുന്നു. അതേസമയം ബിജെപിയുടെ സഖ്യകക്ഷികൂടിയായ ശിവസേന അടുത്തിടെയായി കൂടുതല്‍ വിമര്‍ശനങ്ങളാണ് ബിജെപിയ്‌ക്കെതിരെ ഉന്നയിക്കുന്നത്.