Web Desk

ഹൈദരാബാദ്

January 10, 2020, 9:31 pm

മോഡിയുടെ ഹിന്ദുത്വ അജണ്ട ദീർഘകാലം നിലനിൽക്കില്ല: മേധാ പട്കർ

Janayugom Online

പ്രധാനമന്ത്രി നരേന്ദ്രമോഡിയും ആഭ്യന്തര മന്ത്രി അമിത്ഷായും രാജ്യത്ത് നടപ്പിലാക്കാൻ ശ്രമിക്കുന്ന ഹിന്ദുത്വ അജണ്ട ദീർഘകാലം നിലനിൽക്കില്ലെന്ന് സാമൂഹ്യ പ്രവർത്തക മേധാ പട്കർ.
രാജ്യത്തെ വിഭജിച്ച് ഭരിച്ച് ഹിന്ദുത്വ രാഷ്ട്രമാക്കി തീർക്കുക എന്നതാണ് മോഡിയുടെയും ഷായുടേയും അടിസ്ഥാന ആശയമെന്നും അതിന്റെ ഭാഗമായുള്ള വിഭജനം ആരംഭിച്ചെന്നും മേധാ പട്കർ പറഞ്ഞു.
സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇതുപോലെയുള്ള അപകടം നിറഞ്ഞ കാര്യങ്ങൾ നടക്കുന്നത്. ഇനിയും ഇത് തുടർന്നാൽ രാജ്യം സ്വതന്ത്രമായി നിലനിൽക്കില്ല. ഇത് നമ്മുടെ രാജ്യത്തെ തിരിച്ചു പിടിക്കുന്നതിനും ബി ജെപി വിമുക്തമാക്കുന്നതിനുമുള്ള സമയാണെന്നും മേധാ പട്കർ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമം, എൻആർസി,എൻപിആർ എന്നിവ ജനാധിപത്യ വിരുദ്ധവും ജനവിരുദ്ധവുമാണെന്നും മേധാ പട്കർ പറഞ്ഞു. പൗരത്വ നിയമം പാവങ്ങളെയാണ് ബാധിക്കുക. അത് രാജ്യത്തിന്റെ മതേതരത്വ സ്വഭാവത്തെയാണ് ബാധിക്കുകയെന്നും അവർ പറഞ്ഞു.