Web Desk

March 12, 2021, 3:19 pm

വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍നിന്ന് മോഡിയുടെ ചിത്രം ഒഴിവാക്കും

Janayugom Online

തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ച സംസ്ഥാനങ്ങളിൽ വിതരണംചെയ്യുന്ന കോവിഡ്‌ വാക്‌സിൻ സർട്ടിഫിക്കറ്റുകളിൽനിന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ചിത്രം ഒഴിവാക്കും. കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷന്റെ നിർദേശപ്രകാരമാണ്‌ തീരുമാനം. കോവിഡ്‌ വാക്‌സിൻ രണ്ട്‌ ഡോസും എടുത്തവർക്ക്‌ നൽകുന്ന സർട്ടിഫിക്കറ്റുകളിൽ മോഡിയുടെ ചിത്രമുള്ളത്‌ പെരുമാറ്റച്ചട്ടലംഘനമാണെന്ന്‌ വിവിധ രാഷ്ട്രീയപാർടികൾ പരാതിപ്പെട്ടിരുന്നു. പശ്‌ചിമബംഗാളിൽ തൃണമൂൽകോൺഗ്രസ്‌ തെരഞ്ഞെടുപ്പ്‌ കമീഷന്‌ പരാതിയും നൽകി.

ആരോഗ്യമന്ത്രാലയം നൽകുന്ന സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രംപതിച്ച്‌ ലക്ഷക്കണക്കിന്‌ ആരോഗ്യപ്രവർത്തകരുടെ പരിശ്രമത്തിന്റെ കീർത്തി തട്ടിയെടുക്കാനാണ്‌ ശ്രമിക്കുന്നതെന്നും ആരോപണമുണ്ടായിരുന്നു‌. ഇതിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്‌ചതന്നെ പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കാൻ കമീഷൻ ആരോഗ്യമന്ത്രാലയത്തിന്‌ നിർദേശം നൽകി.

തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ച സംസ്ഥാനങ്ങളിൽ വിതരണംചെയ്യുന്ന സർട്ടിഫിക്കറ്റിൽനിന്ന്‌ മോഡിയുടെ ചിത്രം ഒഴിവാക്കുമെന്ന്‌ ആരോഗ്യസെക്രട്ടറി രാജേഷ്‌ഭൂഷൺ കമീഷനെ അറിയിച്ചു.
eng­lish summary;Modi’s image will be exclud­ed from the vac­ci­na­tion certificate
you may also like this video;