നാലു വര്‍ഷത്തിനിടെ മോദി സഭയിലെ മന്ത്രിമാര്‍ വിദേശ പര്യടനത്തിനു ചെലവിട്ടത് 239.05 കോടി

Web Desk
Posted on December 24, 2018, 11:52 am

ന്യൂഡല്‍ഹി : മോഡി മാത്രമല്ല  വിദേശ പര്യടനങ്ങളുടെ കാര്യത്തില്‍ തങ്ങളും ഒട്ടും മോശമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് സഹപ്രവർത്തകർ . നാലു വര്‍ഷത്തിനിടെ മോഡി സഭയിലെ മന്ത്രിമാര്‍ വിദേശ പര്യടനത്തിനായി 239.05 കോടി രൂപ ചെലവിട്ടതായി റിപ്പോര്‍ട്ട്. ഒരു ദേശീയ മാധ്യമം വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കുകള്‍ ഉദ്ധരിച്ചു നൽകിയ വാർത്ത പ്രകാരമാണിത്.

കാബിനറ്റ് മന്ത്രിമാരുടെ ഔദ്യോഗിക യാത്രകള്‍ക്കായി 225.30 കോടി ചെലവഴിച്ചെന്നാണ് കണക്കുകള്‍ പറയുന്നത്. സഹമന്ത്രിമാരുടെ  യാത്രകൾക്കായി 13.75 കോടി ചെലവിട്ടു.

പ്രധാനമന്ത്രിയുടെ വിദേശ യാത്രകള്‍ക്കായി നാലുവര്‍ഷത്തിനിടെ 2000 കോടി ചെലവിട്ടതായി കഴിഞ്ഞ ദിവസം കേന്ദ്ര സഹമന്ത്രി വി കെ സിങ് വെളിപെടുത്തിയിരുന്നു.