റഷ്യന്‍ സന്ദര്‍ശനം: ഉടമ്പടി സംബന്ധിച്ച വസ്തുതകള്‍ വെളിപ്പെടുത്തണം

Web Desk
Posted on September 06, 2019, 10:25 pm

പ്രധാനമന്ത്രിയായതിന് ശേഷമുള്ള 55 -ാമത്തെ വിദേശ യാത്രയായിരുന്നു കഴിഞ്ഞ ദിവസം നരേന്ദ്രമോഡി റഷ്യയിലേക്ക് നടത്തിയത്. റഷ്യയിലേക്കുള്ള നാലാമത്തെ യാത്രയുമായിരുന്നു ഇത്. റഷ്യയുടെ കിഴക്കന്‍മേഖലയിലെ തുറമുഖ നഗരമായ വഌഡിവോസ്റ്റോക്കില്‍ അഞ്ചാമത് ഈസ്റ്റേണ്‍ സാമ്പത്തിക ഫോറത്തിന്റെ സമഗ്രസമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ മുഖ്യ ലക്ഷ്യം. ഈസ്റ്റേണ്‍ ഇക്കണോമിക് ഫോറത്തില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്രമോഡി. ഏഷ്യയോട് ചേര്‍ന്നുകിടക്കുന്ന റഷ്യയുടെ വിദൂര കിഴക്കന്‍ മേഖലയുടെ വികസനവും നിക്ഷേപസാധ്യതകളുമാണ് സാമ്പത്തിക ഫോറത്തിന്റെ പ്രധാന ചര്‍ച്ചാവിഷയം.

തണുത്തുറഞ്ഞ സൈബീരിയന്‍ കാലാവസ്ഥയുള്ള ഈ മേഖല ചൈന, മംഗോളിയ, നോര്‍ത്ത് കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്നുണ്ട്. വിശാലമായ ഭൂപ്രദേശമുള്ളതും അതേസമയം കുറഞ്ഞ ജനസംഖ്യയുള്ളതുമായ മേഖല കൂടിയാണിത്. മേഖലയില്‍ മേല്‍ക്കൈ നേടുന്നതിന് യുഎസും ചൈനയും ഒരുപോലെ ശ്രമിക്കുന്നതിനിടയിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രി മേഖലയിലെത്തിയതും പ്രസിഡന്റ് പുടിനുമായി കൂടിക്കാഴ്ച നടത്തിയതുമെന്ന പ്രത്യേകത കൂടിയുണ്ടായിരുന്നു സന്ദര്‍ശനത്തിന്.

ഭൂമിശാസ്ത്രപരമായ ഈ പ്രത്യേകത മനസിലാക്കിയാണ് 1992 ല്‍ ഇന്ത്യ വഌഡിവോസ്റ്റോക്കില്‍ നയതന്ത്രകാര്യാലയം ആരംഭിക്കുന്നത്.
നിരവധി സുപ്രധാനവും തന്ത്രപരവുമായ കരാറുകളില്‍ ഏര്‍പ്പെട്ടുവെന്നും വന്‍ വിജയമായിരുന്നു സന്ദര്‍ശനമെന്നും പ്രധാനമന്ത്രി മോഡി ട്വീറ്റ് ചെയ്യുകയുണ്ടായി. പതിനഞ്ച് കരാറുകള്‍/ ധാരണാപത്രങ്ങള്‍ ഒപ്പിട്ടുവെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരങ്ങള്‍. എന്നാല്‍ എന്തൊക്കെ കരാറുകളാണ്, അവ ഇന്ത്യയ്ക്ക്് നല്‍കുന്ന നേട്ടങ്ങള്‍ എന്തൊക്കെയാണ് എന്നതിന്റെ വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. വ്യാപാരം, നിക്ഷേപം, എണ്ണ, വാതകം, ആണവോര്‍ജം, പ്രതിരോധം, വ്യോമയാനം, കടല്‍പാത, ഊര്‍ജം, പെട്രോളിയം എന്നിങ്ങനെ വിവിധ മേഖലകളുമായി ബന്ധപ്പെട്ടതാണ് കരാറെന്ന് പറയപ്പെടുന്നുവെങ്കിലും അതിന്റെയും വിശദാംശങ്ങളില്‍ ദുരൂഹത നിലനില്‍ക്കുകയാണ്.

പുറത്തുവന്നിരിക്കുന്ന ചില വിവരങ്ങള്‍ റഷ്യയുടെ കിഴക്കന്‍ മേഖലയുടെ വികസനത്തിനായി ഇന്ത്യ നല്‍കുന്ന 100 കോടി ഡോളര്‍ വായ്പയെയും വഌഡിവോസ്റ്റോക്ക് — ചെന്നൈ കടല്‍പാത സംബന്ധിച്ചുമാണ്. എന്നാല്‍ കടല്‍പാതറഷ്യന്‍ സന്ദര്‍ശനം: ഉടമ്പടി സംബന്ധിച്ച
വസ്തുതകള്‍ വെളിപ്പെടുത്തണം

പ്രധാനമന്ത്രിയായതിന് ശേഷമുള്ള 55 -ാമത്തെ വിദേശ യാത്രയായിരുന്നു കഴിഞ്ഞ ദിവസം നരേന്ദ്രമോഡി റഷ്യയിലേക്ക് നടത്തിയത്. റഷ്യയിലേക്കുള്ള നാലാമത്തെ യാത്രയുമായിരുന്നു ഇത്. റഷ്യയുടെ കിഴക്കന്‍മേഖലയിലെ തുറമുഖ നഗരമായ വഌഡിവോസ്റ്റോക്കില്‍ അഞ്ചാമത് ഈസ്റ്റേണ്‍ സാമ്പത്തിക ഫോറത്തിന്റെ സമഗ്രസമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ മുഖ്യ ലക്ഷ്യം. ഈസ്റ്റേണ്‍ ഇക്കണോമിക് ഫോറത്തില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്രമോഡി. ഏഷ്യയോട് ചേര്‍ന്നുകിടക്കുന്ന റഷ്യയുടെ വിദൂര കിഴക്കന്‍ മേഖലയുടെ വികസനവും നിക്ഷേപസാധ്യതകളുമാണ് സാമ്പത്തിക ഫോറത്തിന്റെ പ്രധാന ചര്‍ച്ചാവിഷയം.

തണുത്തുറഞ്ഞ സൈബീരിയന്‍ കാലാവസ്ഥയുള്ള ഈ മേഖല ചൈന, മംഗോളിയ, നോര്‍ത്ത് കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്നുണ്ട്. വിശാലമായ ഭൂപ്രദേശമുള്ളതും അതേസമയം കുറഞ്ഞ ജനസംഖ്യയുള്ളതുമായ മേഖല കൂടിയാണിത്. മേഖലയില്‍ മേല്‍ക്കൈ നേടുന്നതിന് യുഎസും ചൈനയും ഒരുപോലെ ശ്രമിക്കുന്നതിനിടയിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രി മേഖലയിലെത്തിയതും പ്രസിഡന്റ് പുടിനുമായി കൂടിക്കാഴ്ച നടത്തിയതുമെന്ന പ്രത്യേകത കൂടിയുണ്ടായിരുന്നു സന്ദര്‍ശനത്തിന്.

ഭൂമിശാസ്ത്രപരമായ ഈ പ്രത്യേകത മനസിലാക്കിയാണ് 1992 ല്‍ ഇന്ത്യ വഌഡിവോസ്റ്റോക്കില്‍ നയതന്ത്രകാര്യാലയം ആരംഭിക്കുന്നത്.
നിരവധി സുപ്രധാനവും തന്ത്രപരവുമായ കരാറുകളില്‍ ഏര്‍പ്പെട്ടുവെന്നും വന്‍ വിജയമായിരുന്നു സന്ദര്‍ശനമെന്നും പ്രധാനമന്ത്രി മോഡി ട്വീറ്റ് ചെയ്യുകയുണ്ടായി. പതിനഞ്ച് കരാറുകള്‍/ ധാരണാപത്രങ്ങള്‍ ഒപ്പിട്ടുവെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരങ്ങള്‍. എന്നാല്‍ എന്തൊക്കെ കരാറുകളാണ്, അവ ഇന്ത്യയ്ക്ക്് നല്‍കുന്ന നേട്ടങ്ങള്‍ എന്തൊക്കെയാണ് എന്നതിന്റെ വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. വ്യാപാരം, നിക്ഷേപം, എണ്ണ, വാതകം, ആണവോര്‍ജം, പ്രതിരോധം, വ്യോമയാനം, കടല്‍പാത, ഊര്‍ജം, പെട്രോളിയം എന്നിങ്ങനെ വിവിധ മേഖലകളുമായി ബന്ധപ്പെട്ടതാണ് കരാറെന്ന് പറയപ്പെടുന്നുവെങ്കിലും അതിന്റെയും വിശദാംശങ്ങളില്‍ ദുരൂഹത നിലനില്‍ക്കുകയാണ്.

പുറത്തുവന്നിരിക്കുന്ന ചില വിവരങ്ങള്‍ റഷ്യയുടെ കിഴക്കന്‍ മേഖലയുടെ വികസനത്തിനായി ഇന്ത്യ നല്‍കുന്ന 100 കോടി ഡോളര്‍ വായ്പയെയും വഌഡിവോസ്റ്റോക്ക് — ചെന്നൈ കടല്‍പാത സംബന്ധിച്ചുമാണ്. എന്നാല്‍ കടല്‍പാത സംബന്ധിച്ച് നിരവധി ആശങ്കകള്‍ ഇതിനകം തന്നെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പങ്കുവച്ചുകഴിഞ്ഞു. ഈ കപ്പല്‍പാത കിഴക്കന്‍ ചൈന കടലിലൂടെയോ അല്ലെങ്കില്‍ അതിനടുത്തുകൂടിയോ ആണ് കടന്നുപോകുന്നത്. ഈ മേഖലയാകട്ടെ തങ്ങള്‍ക്ക് മാത്രം നിയന്ത്രണമുള്ളതാണെന്ന് ചൈന അവകാശപ്പെടുന്നതുമാണ്. വിയറ്റ്‌നാം, ഫിലിപ്പീന്‍സ്, മലേഷ്യ, ബ്രൂണെ, തായ്‌വാന്‍ എന്നീ രാജ്യങ്ങളും ഇതിന് അവകാശമുന്നയിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ കടല്‍പാത യാഥാര്‍ഥ്യമാകുകയെന്നത് സംശയാസ്പദമാണെന്നാണ് വിദഗ്ധ പക്ഷം.

ഇതോടൊപ്പമാണ് മേഖലയ്ക്ക് നല്‍കുമെന്ന് പറഞ്ഞിരിക്കുന്ന ധനസഹായത്തെ കുറിച്ചുള്ള ആശങ്കകളും പങ്കുവയ്ക്കപ്പെടുന്നത്. പൊതുവേ ദുര്‍ബ്ബലയായൊരു രാജ്യമാണ് സാമ്പത്തിക സ്ഥിതിയുടെ കാര്യത്തില്‍ ഇപ്പോള്‍ ഇന്ത്യ. അതിവേഗം വളരുന്ന സമ്പദ്ഘടനയുടെ കാര്യത്തില്‍ ഇന്ത്യ ഏഷ്യയില്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവെന്ന റിപ്പോര്‍ട്ട് അടുത്തിടെയാണ് പുറത്തുവന്നത്. എഴുപത് വര്‍ഷത്തിനിടയിലെ ഏറ്റവും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യം നേരിടുന്നതെന്ന് ഭരണപക്ഷ ധനകാര്യ വിദഗ്ധരും സര്‍ക്കാരിന്റെ വിശ്വസ്തരും തന്നെ സമ്മതിച്ചിട്ടുമുണ്ട്. അങ്ങനെയൊരു രാജ്യം ഇത്രയും ഭീമമായൊരു തുക ധനസഹായം നല്‍കുന്നത് ഏത് മാര്‍ഗത്തിലൂടെയായിരിക്കുമെന്നതും അവ്യക്തമാണ്. ഇതൊക്കെയാണെങ്കിലും അവിടെയും ഇന്ത്യയുടെ തകര്‍ന്ന സമ്പദ്ഘടനയുടെ കാര്യം മറച്ചുവച്ച് വലിയ വായില്‍ അഞ്ച് ട്രില്ല്യന്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയെ കുറിച്ചാണ് മോഡി പറഞ്ഞതെന്നത് അല്‍ഭുതപ്പെടുത്തുന്നതാണ്.

മാത്രമല്ല രാജ്യം പിന്തുടര്‍ന്നുപോന്നിരുന്ന പരമ്പരാഗത വിദേശ നയത്തെ അപ്പാടെ തകിടം മറിക്കുന്ന സമീപനങ്ങളാണ് പല വിഷയങ്ങളിലും മോഡി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അവയെല്ലാം തന്നെ റഷ്യയുടെ വിദേശ — പ്രതിരോധ നയങ്ങള്‍ക്ക് വിരുദ്ധവുമാണ്. അങ്ങനെയുള്ള രണ്ടു രാജ്യങ്ങള്‍ തമ്മില്‍ വിദേശ — പ്രതിരോധ — വ്യാപാര മേഖലകളില്‍ എത്തിയെന്ന് പറയപ്പെടുന്ന ധാരണകളും ഒപ്പിട്ടുവെന്ന് അവകാശപ്പെടുന്ന കരാറുകളും എന്തൊക്കെയാണെന്നറിയാന്‍ ഓരോ പൗരനും അവകാശമുണ്ട്.

പ്രതിരോധമേഖലയുമായി ബന്ധപ്പെട്ട തന്ത്രപ്രധാന കരാറുകള്‍ ഒപ്പുവയ്ക്കുമെന്ന് പറഞ്ഞത് യാഥാര്‍ഥ്യത്തിലെത്തിയില്ലെന്നാണ് സാര്‍വദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതിന് പ്രധാന കാരണമായത് നയങ്ങളിലെ വൈരുദ്ധ്യമാണെന്നും വാര്‍ത്തകളുണ്ട്. ഇതെല്ലാം വച്ച് പരിശോധിക്കുമ്പോള്‍ പതിവ് വിദേശയാത്രകള്‍ക്കൊപ്പം മോഡിയുടെ വഌഡിവോസ്റ്റോക്ക് സന്ദര്‍ശനവും അവകാശവാദത്തില്‍ ഒതുങ്ങുമെന്നാണ് കരുതേണ്ടത്. അതല്ലെങ്കില്‍ കരാറുകളുടെ പുറത്തുപറയാവുന്ന വിശദാംശങ്ങള്‍ അറിയിക്കുക തന്നെ വേണം. അതിന് മോഡി തയ്യാറാകുമോയെന്നാണ് എല്ലാവരും കൗതുകപൂര്‍വം കാത്തിരിക്കുന്നത്.