ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം ഉയർന്ന പ്രതിഷേധങ്ങൾ കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കുന്നുവെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വാക്കുകൾ. ഇന്നലെ രാംലീല മൈതാനിയിൽ നടത്തിയ ഒരു മണിക്കൂർ 45 മിനിറ്റ് പ്രസംഗത്തിൽ ഒരു മണിക്കൂർ പത്തുമിനിട്ടും പ്രതിഷേധത്തെ ഭയന്നുള്ള വാക്കുകളാണ് മോഡിയിൽ നിന്നുതിർന്നത്. ആഭ്യന്തരമന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷാ പ്രഖ്യാപിച്ചതിന് വിപരീതവുമായിരുന്നു പല പ്രഖ്യാപനങ്ങളും. പ്രതിഷേധിക്കുന്നവരെ അർബൻ നക്സലുകളെന്നും വികസന വിരോധികളെന്നും പരാമർശിച്ചായിരുന്നു പ്രതിരോധം. എന്നാൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ പോന്നതായിരുന്നില്ല മോഡിയുടെ വാക്കുകൾ.
പൊലീസ് നടത്തിയ ആക്രമണങ്ങളിൽ ഇതുവരെ 20 പേർ കൊല്ലപ്പെട്ടിട്ടും അതുമായി ബന്ധപ്പെട്ട് ഒരു വാക്കുപോലും ഉരിയാടാൻ മോഡി തയ്യാറായില്ല. രാജ്യത്ത് തലമുറകളായി ജീവിക്കുന്ന മുസ്‌ലിങ്ങൾ പുതിയ ഭേദഗതി ബില്ലിന്റെ ഭാഗമായി ആശങ്കപ്പെടേണ്ടതില്ല. പ്രതിപക്ഷ പാർട്ടികളും നഗര നക്സലുകളുമാണ് മുസ്‌ലിങ്ങളെ പ്രകോപിപ്പിക്കുന്നത്. ഇവർക്കിടയിൽ ഭീതി പരത്താനും പ്രതിപക്ഷപാർട്ടികൾ ശ്രമിക്കുന്നുണ്ട്. തലമുറകളായി രാജ്യത്ത് ജീവിക്കുന്ന മുസ്‌ലിങ്ങളെ തടങ്കൽ പാളയത്തിലേയ്ക്ക് അയക്കുമെന്ന പ്രചാരണം അസംബന്ധമാണെന്നും നരേന്ദ്ര മോഡി പറഞ്ഞു. സുപ്രീം കോടതി നിർദ്ദേശപ്രകാരമാണ് അസമിൽ പൗരത്വ രജിസ്റ്റർ സംവിധാനം നടപ്പാക്കിയത്.
ദേശവ്യാപകമായി പൗരത്വ രജിസ്റ്റർ സംവിധാനം നടപ്പാക്കുന്ന കാര്യം മന്ത്രിസഭയോ പാർലമെന്റോ ചർച്ച ചെയ്തിട്ടില്ല. ദേശവ്യാപകമായി പൗരത്വ രജിസ്റ്റർ സംവിധാനം നടപ്പാക്കുന്നുവെന്ന കോൺഗ്രസിന്റെ പ്രചാരണം വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ളതാണ്. ജനങ്ങളെ ഭിന്നിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ്. ഭേദഗതി ബില്ലിന്റെ ഉള്ളടക്കം എന്താണെന്ന് പ്രതിഷേധക്കാർ വായിക്കാൻ തയ്യാറാകണം. രാജ്യത്ത് സമാധാനവും ഐക്യവും നിലനിർത്തുന്നതിനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നത്. ജനങ്ങളെ ഭിന്നിപ്പിക്കാൻ ആരും ശ്രമിക്കുന്നില്ല. ക്രമസമാധാനം കാത്തുസൂക്ഷിക്കാൻ ബാധ്യസ്ഥരായ പൊലീസ് ഉദ്യോഗസ്ഥരെ പ്രതിഷേധക്കാർ ക്രൂരമായി മർദിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.