March 23, 2023 Thursday

മോഡിയുടെ വാരണാസി ഓഫീസ് വില്പനയ്ക്ക്!

Janayugom Webdesk
വാരണാസി
December 18, 2020 6:01 pm

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വാരണാസിയിലെ എംപി ഓഫീസ് ഒഎല്‍എക്‌സില്‍ വില്പനയ്ക്ക്! 6500 സ്‌ക്വയര്‍ ഫീറ്റ് കെട്ടിടം എഴ് കോടി അമ്പത് ലക്ഷം രൂപയ്ക്കാണ് വില്പനയ്ക്കായി പരസ്യം നൽകിയിരിക്കുന്നത്. ലക്ഷ്മികാന്ത് ഓജ എന്ന ഐഡിയില്‍ നിന്നാണ് പരസ്യം പോസ്റ്റ് ചെയ്തിരിക്കുന്നത്.
പൊലീസിന് പരാതി ലഭിച്ചതോടെയാണ് വ്യാജപരസ്യത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നത്. പരസ്യം നീക്കം ചെയ്‌തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും വാരണാസി എസ്എസ്പി അമിത് കുമാര്‍ പതക് പറഞ്ഞു.
ഓഫീസിന്റെ ഫോട്ടോ പകര്‍ത്തിയ ആളെ ഉള്‍പ്പെടെ കേസുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. വാരണാസിയിലെ ഗുരുദാം കോളനിയിലാണ് പ്രധാനമന്ത്രിയുടെ എംപി ഓഫീസ് സ്ഥിതി ചെയ്യുന്നത്.

Eng­lish Sum­ma­ry: Mod­i’s varanasi office to sale; four arrested

You May Like This video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.