Web Desk

ബേപ്പൂര്‍

March 25, 2021, 8:07 pm

വോട്ടുതേടി മുഹമ്മദു റിയാസ് വീണ്ടും കലാലയമുറ്റത്തെത്തി

Janayugom Online
എൽ ഡി എഫ് സ്ഥാനാർത്ഥി പി എ മുഹമ്മദു റിയാസ് ഫാറൂഖ് കോളേജിൽ വോട്ടഭ്യർത്ഥിക്കാൻ എത്തിയപ്പോൾ

പഠനകാലത്തെ ആവേശകരമായ ഓർമ്മകളയവിറക്കി ബേപ്പൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദു റിയാസ് ഒരു വട്ടംകൂടി തൻ്റെ കലാലയത്തിൻ്റെ തിരുമുറ്റത്തെത്തി. ഫാറൂക്ക് കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായ റിയാസ് ഇത്തവണ കലാലയത്തിലെത്തിയത് തനിക്ക് വോട്ടഭ്യർത്ഥിക്കാനാണ്. വ്യാഴാഴ്ച്ച ഉച്ചയോടെ കോളജിലെത്തിയ സ്ഥാനാര്‍ത്ഥിക്ക് ഊഷ്മളമായ സ്വീകരണമാണ് കോളേജിൽ ലഭിച്ചത്. പഴയ സഹപാഠികളും വിദ്യാര്‍ത്ഥികളും ഹാരാര്‍പ്പണം ചെയ്താണ് മുഹമ്മദ് റിയാസിനെ സ്വീകരിച്ചത്. 

കോളജിലെ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും നേരില്‍കണ്ട് സ്ഥാനാർത്ഥി വോട്ടഭ്യര്‍ത്ഥിച്ചു. വേനൽച്ചൂടിലും വകവയ്ക്കാതെയാണ് വിദ്യാര്‍ത്ഥികള്‍ മുഹമ്മദ് റിയാസിന് സ്വീകരണമൊരുക്കിയത്. വിദ്യാര്‍ത്ഥികളോടൊത്ത് സെല്‍ഫിയെടുത്തും സൗഹൃദം പുതുക്കിയുമാണ് സ്ഥാനാര്‍ത്ഥി മടങ്ങിയത്. സഹപാഠികൾ മണ്ഡലങ്ങളിലെ വിവിധ പ്രദേശങ്ങളിൽ മുഹമ്മദ് റിയാസിന് വോട്ടഭ്യര്‍ത്ഥിച്ച് വീടുകള്‍ കയറി. ബാലസംഘത്തിന്റെ നേതൃത്വത്തില്‍ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ ഫ്‌ളാഷ് മോബും അവതരിപ്പിച്ചു. ഇന്ന് രാവിലെ ബേപ്പൂര്‍ മേഖലയിലെ സ്‌നേഹക്കൂട്ടം പരിസരത്ത് നിന്ന് ആരംഭിച്ച പര്യടനം നടുവട്ടം, നടുവട്ടം ഈസ്റ്റ്, അരക്കിണര്‍, മാത്തോട്ടം എന്നീ മേഖലകളിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തി. മണ്ഡലത്തില്‍ മുഹമ്മദ് റിയാസിന്റെ മൂന്നാംഘട്ട പര്യടനം വെള്ളിയാഴ്ച്ച അവസനിക്കും.

ENGLISH SUMMARY:Mohammad Riyaz returned to the col­lege grounds to seek votes
You may also like this video