23 April 2024, Tuesday

മോഹൻലാൽ, ലിജോ പെല്ലിശേരി ചിത്രം മലക്കോട്ടൈ വാലിബന് തുടക്കം

Janayugom Webdesk
January 18, 2023 6:17 pm

ലിജോ ജോസ് പെല്ലിശേരിയുടെയും മോഹൻലാലിന്റെയും ബി​ഗ് ബജറ്റ് ആക്ഷൻ എന്റർടെയിനർ മലക്കോട്ടൈ വാലിബന് രാജസ്ഥാനിലെ ജയ്സാൽമിറിൽ തുടക്കം. ലിജോ ജോസ് പെല്ലിശേരിയുടെ കഥയ്ക്ക് പി എസ് റഫീക്ക് തിരക്കഥയെഴുതുന്ന ചിത്രം മലയാളത്തിലെയും ഇതരഭാഷയിലെയും മുൻനിര താരങ്ങൾ ഒന്നിക്കുന്നു. ഈ വർഷം തന്നെ ചിത്രം തിയറ്ററുകളിലെത്തും.

പി എസ്സ് റഫീഖ് തിരക്കഥയെഴുതുന്ന ലിജോ ജോസ് പെല്ലിശ്ശേരി കൂട്ട് കെട്ടിൽ ആമേൻ എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രംകൂടിയാണ്. ചുരുളിക്ക് ശേഷം മധു നീലകണ്ഠൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. പ്രശാന്ത് പിള്ള സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ദീപു ജോസഫ് നിര്‍വ്വഹിക്കുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.