Web Desk

കൊച്ചി

June 05, 2020, 5:14 pm

പ്രതിഫലം കുറയ്ക്കാമെന്ന് സമ്മതിച്ച് മമ്മൂട്ടിയും മോഹന്‍ലാലും

Janayugom Online

പ്രതിഫലം കുറയ്ക്കാമെന്ന് സമ്മതിച്ച് മമ്മൂട്ടിയും മോഹന്‍ലാലും. സിനിമാ നിര്‍മ്മാണ ചെലവ് പകുതിയായി കുറയ്ക്കണമെന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ ആവശ്യ പ്രകാരമാണ് ഈ തീരുമാനം. ചെലവ് കുറയ്ക്കാതെ മുന്നോട്ട് പോകാനാകില്ലെന്നും അസോസിയേഷന്‍ വ്യക്തമാക്കി.

താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലം കുറയ്ക്കണമെന്നാണ് ഭൂരിഭാഗം നിര്‍മ്മാതാക്കളുടെയും നിലപാട്. ഓണ്‍ലൈന്‍ റിലീസ് താത്പര്യമില്ല. അതേസമയം ഒടിടി റിലീസ് ആകാമെന്നും സംഘടന പറഞ്ഞു. കൂടുതല്‍ പ്രതിഫലം ആവശ്യപ്പെടുന്നവരെ ഒഴിവാക്കുമെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞു. കുറഞ്ഞ പ്രതിഫലം പറ്റുന്നവരെ തെരഞ്ഞെടുക്കാം.

പ്രതിസന്ധി സമയത്ത് ഏത് വിധേനെയും സഹകരിക്കുമെന്ന് മമ്മൂട്ടിയും മോഹന്‍ലാലും വ്യക്തമാക്കി. നിര്‍മ്മാതാക്കളുടെ ആവശ്യങ്ങള്‍ അമ്മ ചര്‍ച്ച ചെയ്യുമെന്ന് സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. പ്രതിഫലത്തിന് എംആര്‍പി ഇല്ലെന്നും അമ്മ പറഞ്ഞു.

ENGLISH SUMMARY: mohan­lal and mam­moot­ty remu­na­ra­tion cut
You may also like this video